ചിക്കാഗോ കൈരളി ലയണ്‍സ് വോളിബോള്‍ ക്ലബ്ബിന്റെ പിക്‌നിക് ജൂണ്‍ 3 ന്

ചിക്കാഗോയില്‍ മാത്രമല്ല നോര്‍ത്ത് അമേരിക്കയിലെ തന്നെ വോളിബോള്‍ പ്രേമികളുടെ മനസ്സ് തൊട്ടറിഞ്ഞ ചിക്കാഗോ കൈരളി ലയണ്‍സിന്റെ ഈ സീസണിലെ പിക്‌നിക് 2018 ജൂണ്‍ 3 ന് രാവിലെ 12 മണി മുതല്‍ 6 മണി വരെ Glemview (ഗ്ലിവ്യൂ) ലുള്ള ജോസ് പാര്‍ക്കില്‍ വച്ച് (433 ELM St Central & Shermar) നടത്തുന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. ചിക്കാഗോയിലെ മുഴുവന്‍ വോളിബോള്‍ കളിക്കാരെയും, വോളിബോള്‍ പ്രേമികളെയും, അഭ്യൂദയകാംക്ഷികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഈ മഹാസംഗമത്തിന് പ്രവീണ്‍ തോമസ്, ജോസ് മണക്കാട്ട് എന്നിവര്‍ കണ്‍വീനര്‍മാരായുള്ള കമ്മിറ്റി വിപുലമായ ഒരുക്കങ്ങള്‍ ആണ് നടത്തിവരുത്.

ചിക്കാഗോയിലെ വോളിബോള്‍ കളിക്കാര്‍ക്കും വോളിബോളിനെ നെഞ്ചോടു ചേര്‍ക്കുവര്‍ക്കും ഓര്‍ത്ത് വയ്ക്കാനും സ്മരണകള്‍ പങ്കിടാനും ഇത് നല്ലൊരു അവസരമാണെന്നതില്‍ സംശയമില്ല.

സിബി കദളിമറ്റം (പ്രസിഡന്റ്), സാജന്‍ തോമസ് (വൈസ് പ്രസിഡന്റ്), ടോണി സങ്കാര (സെക്രട്ടറി), പ്രിന്‍സ് തോമസ് (ട്രഷറര്‍), അലക്‌സ് കാലായില്‍ (ജോ. സെക്രട്ടറി), റിന്റു ഫിലിപ്പ് (ഓഡിറ്റര്‍), പ്രവീണ്‍തോമസ് (കണ്‍വീനര്‍), ജോസ് മണക്കാട്ട് (കണ്‍വീനര്‍), പ്രദീപ് തോമസ്, നിമ്മി തുരുത്തുവേലിയില്‍, പുന്നൂസ് തച്ചേട്ട്, ജെസ്സ്‌മോന്‍ പുറമടം എന്നിവരാണ് സഘാടകര്‍. ചിക്കാഗോയിലെ എല്ലാ നല്ലവരായ കായികപ്രേമികളെയും ഈ പിക്‌നിക്കിലേക്ക് ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു, സ്വാഗതം ചെയ്യുന്നു. അന്നേദിവസം വോളിബോള്‍ കളിക്കുന്നതിനും കളി കാണുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സിബി കദളിമറ്റം (184 733 88265), പ്രവീണ്‍ തോമസ് (184 776 90050), ജോസ് മണക്കാട്ട് 18478304128.

മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post