യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഈസ്റ്റര്‍ പെരുന്നാള്‍ ഭംഗിയായി കൊണ്ടാടി

ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്ചയും ഈസ്റ്റര്‍ പെരുന്നാളും നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ ഭംഗിയായി കൊണ്ടാടി. ഉയിര്‍പ്പ് പെരുന്നാള്‍ ദിവസം വന്‍ ജനാവലി ആരാധനയില്‍ സംബന്ധിച്ചു. നമ്മുടെ കര്‍ത്താവിന്റെ ഉയിര്‍പ്പ് മരണത്തിന്മേലുള്ള വിജയമാണെന്നും, ഈ പുതിയ പ്രഭാതത്തില്‍ ഒരു പുതിയ ജീവനും പ്രത്യാശയും ഓരോരുത്തര്‍ക്കും ലഭിക്കട്ടെയെന്നും തിരുമേനി ഊസ്റ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

ഇടവക വികാരി വെരി റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌കോപ്പയും, സെക്രട്ടറി ജോണ്‍ ഐസക്കും കഷ്ടാനുഭവ ആഴ്ച ഭംഗിയായി നടത്തിയ എല്ലാ ഭാരവാഹികള്‍ക്കും പ്രത്യേകം നന്ദി അറിയിച്ചു. ഇടവക തയാറാക്കിയ ഈസ്റ്റര്‍ വിരുന്നോടുകൂടി പരിപാടികള്‍ സമാപിച്ചു. മാത്യു ജോര്‍ജ് (പി.ആര്‍.ഒ) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post