സുരേഷ് നായര്‍ ഫ്രണ്ട്‌സ് ഓഫ് റാന്നി പ്രസിഡന്റ്

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന പ്രമുഖ കലാ-സാംസ്കാരിക സംഘടനയായ ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ പ്രസിഡന്റായി സുരേഷ് നായരെ വീണ്ടും തെരഞ്ഞെടുത്തു. സെക്രട്ടറിയായി സുനില്‍ ലാമണ്ണിലിനേയും, ട്രഷററായി സുനില്‍ തോമസിനേയും തെരഞ്ഞെടുത്തു. റജി ചെറുകത്തറയാണ് വൈസ് പ്രസിഡന്റ്. ജോണ്‍ മാത്യുവിനെ രക്ഷാധികാരിയായും, സാലി തോമസിനെ ജോയിന്റ് സെക്രട്ടറിയായും, തോമസ് മാത്യുവിനെ ജോയിന്റ് ട്രഷററായും തെരഞ്ഞെടുത്ത യോഗത്തില്‍ കലാ-കായിക കാര്യങ്ങളുടെ ചുമതല മനോജ് ലാമണ്ണില്‍, ജയിംസ് ചാക്കോ, ദീപാ ജയിംസ് എന്നിവര്‍ക്ക് നല്‍കുകയും ചെയ്തു. ഓണം, പിക്‌നിക്ക് എന്നിവയുടെ ചുമതലക്കാരായി ബിനോജ് മാത്യു, ബിബിന്‍ എന്നിവരെ തെരഞ്ഞെടുത്തു.

സംഘടനയുടെ കമ്മിറ്റിയിലേക്ക് ജോര്‍ജ് മാത്യു, ജയന്‍ പിള്ള, മനു ചെറുകത്തറ, ടിനു ചെറുകത്തറ, ജയശ്രീ നായര്‍, സുനി സുനില്‍, സുമോദ് നെല്ലാക്കാല എന്നിവരേയും തെരഞ്ഞെടുക്കുകയുണ്ടായി.

ഈവര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം അതിഥി റെസ്റ്റോറന്റില്‍ വച്ചു പ്രസിഡന്റ് സുരേഷ് നായര്‍ നിര്‍വഹിക്കുകയുണ്ടായി. പിക്‌നിക്ക്, ഓണം, ബാങ്ക്വറ്റ് എന്നിവ പൂര്‍വ്വാധികം ഗംഭീരമാക്കുവാന്‍ തീരുമാനിച്ചു. ഈവര്‍ഷം കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് യോഗം തീരുമാനിച്ചു. സംഘടനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുക. സുരേഷ് നായര്‍ (267 515 8375).

ജോയിച്ചന്‍ പുതുക്കുളം

Share This Post