സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ ഈസ്റ്റര്‍- വിഷു ആഘോഷം 14-ന്

ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും വിഷു- ഈസ്റ്റര്‍ ആഘോഷവും സംയുക്തമായി ഏപ്രില്‍ 14-നു ശനിയാഴ്ച നടത്തുന്നു. പി.എസ്-54-ല്‍ (ചാള്‍സ് ഡബ്ല്യു ലംഗ് സ്കൂള്‍) ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ആഘോഷ പരിപാടികളില്‍ കെ. ദേവദാസന്‍ നായര്‍ (കമ്യൂണിറ്റി അഫയേഴ്‌സ് കോണ്‍സുല്‍, ഇന്ത്യന്‍ കോണ്‍സുലേറ്റ്,ന്യൂയോര്‍ക്ക്) മുഖ്യാതിഥിയായിരിക്കും. കൊച്ചി നിമയസഭാംഗം കെ.ജെ. മാക്‌സി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. ഡോ. നിഷാ പിള്ള (അസിസ്റ്റന്റ് പ്രൊഫസര്‍ ഓഫ് കാര്‍ഡിയോളജി, നോര്‍ത്ത്‌ഷോര്‍ എല്‍.ടി.ജെ ഹോസ്പിറ്റല്‍) വിഷു സന്ദേശവും, റവ.ഫാ. റെനി കെ. ഏബ്രഹാം (സ്റ്റാറ്റന്‍ഐലന്റ് മാര്‍ത്തോമാ പള്ളി വികാരി) ഈസ്റ്റര്‍ സന്ദേശവും നല്‍കുന്നതാണ്.

സമയ ക്ലിപ്തതയോടെ നടത്തുന്ന പൊതുസമ്മേളനത്തിനുശേഷം മാസി (MASI) സ്കൂള്‍ ഓഫ് ആര്‍ട്‌സിലെ കലാപ്രതിഭകള്‍ അണിയിച്ചൊരുക്കുന്ന വിവിധ നൃത്തപരിപാടികള്‍ അരങ്ങേറും. അമേരിക്കയില്‍ അറിയപ്പെടുന്ന പ്രശസ്ത നര്‍ത്തകി ബിന്ദ്യാ ശബരിയാണ് കലാസംവിധാനം നിര്‍വഹിക്കുന്നത്. വര്‍ണ്ണശബളമായ ആഘോഷപരിപാടികളിലേക്കുള്ള പ്രവേശനം സൗജന്യമാണ്. നൃത്തപരിപാടികള്‍ക്കുശേഷം സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും.

ചടങ്ങുകളില്‍ പങ്കെടുത്ത് വിജയിപ്പിക്കുവാന്‍ ഏവരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റോഷിന്‍ മാമ്മന്‍ (പ്രസിഡന്റ്) 646 262 7945, ജോസ് വര്‍ഗീസ് (സെക്രട്ടറി) 917 817 4115, അലക്‌സ് വലിയവീടന്‍ (ട്രഷറര്‍) 918 619 7674, സജിത്ത് കുമാര്‍ നായര്‍ (ജോയിന്റ് സെക്രട്ടറി) 646 302 2976, ക്യാപ്റ്റന്‍ രാജു ഫിലിപ്പ് (വൈസ് പ്രസിഡന്റ്) 917 854 3818, ആന്‍സി മത്തായി (347 573 5391), ബെന്നി ചാക്കോ (347 265 8988), ഫ്രെഡ് എഡ്വേര്‍ഡ് (609 582 5767), ജെമിനി തോമസ് (347 623 2672), സില്‍വിയ ഫൈസല്‍ (917 439 0573), പ്രിന്‍സ് വലിയവീടന്‍ (646 836 3236), ഷാജി എഡ്വേര്‍ഡ് (917 439 0563), ജോര്‍ജ് ജയിംസ് (646 260 8673), ജോസ് ഏബ്രഹാം (718 619 7759), സദാശിവന്‍ നായര്‍ (347 392 8734), തോമസ് തോമസ് പാലത്തറ (917 499 8080), ബിജു ചെറിയാന്‍ (347 613 5758).

സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷനുവേണ്ടി ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

Share This Post