എസ്.ബി അലുംമ്‌നി അവാര്‍ഡ് നൈറ്റും നവ നേതൃത്വ തെരഞ്ഞെടുപ്പും ഏപ്രില്‍ 21-ന്

ഷിക്കാഗോ: ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റര്‍ അവാര്‍ഡ് നൈറ്റും, നവ നേതൃത്വ തെരഞ്ഞെടുപ്പും ഏപ്രില്‍ 21-ന് ശനിയാഴ്ച വൈകിട്ട് 5.30-നു നടത്തും.

ഇമ്പീരിയല്‍ ട്രാവല്‍ ആന്‍ഡ് ടൂര്‍ ഹാള്‍, 1595 ഈസ്റ്റ് ഓക്ടണ്‍ സ്ട്രീറ്റ്, ഡെസ്‌പ്ലെയിന്‍സ് ഐ.എല്‍ 60018 ആണ് സമ്മേളന വേദി.

പ്രസ്തുത സമ്മേളനത്തില്‍ സംഘടനാംഗങ്ങളുടെ മക്കള്‍ക്കായി സ്ഥാപിച്ചിട്ടുള്ള ഹൈസ്കൂള്‍ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരത്തിന്റെ 2017-ലെ വിജയികളെ പ്രഖ്യാപിക്കുന്നതും സമ്മാനങ്ങള്‍ നല്‍കുന്നതുമാണ്.

പുരസ്കാര വിജയികളെ തെരഞ്ഞെടുത്തിരിക്കുന്ന ത്രിതല മാനദണ്ഡങ്ങള്‍ ജി.പി.എ, എ.സി.റ്റി (എസ്.എ.റ്റി), സ്‌കോറുകള്‍, അപേക്ഷാര്‍ത്ഥിയുടേയോ, മാതാപിതാക്കളുടേയോ സംഘടനാ പ്രവര്‍ത്തനങ്ങളിലുള്ള പങ്കാളിത്തം എന്നിവയെ അടിസ്ഥാനമാക്കിയാണ്.

തദവസരത്തില്‍ 2018 -19 വര്‍ഷത്തേക്കുള്ള സംഘടനയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുന്നതുമായിരിക്കും.

സമ്മേളനത്തിലേക്ക് എല്ലാ എസ്.ബി അംഗങ്ങളേയും കുടുംബ സമേതവും, കൂടാതെ എല്ലാ അനുഭാവികളേയും അഭ്യുദയകാംക്ഷികളേയും സ്‌നേഹപൂര്‍വ്വം ഭാരവാഹികള്‍ ക്ഷണിക്കുന്നു. ഇതൊരു അറിയിപ്പായി സ്വീകരിച്ച് താങ്കളുടെ സാന്നിധ്യ സഹകരണം ഉറപ്പുവരുത്തി സമ്മേളനത്തെ വന്‍ വിജയമാക്കണമെന്നു ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.

വിവരങ്ങള്‍ക്ക്: ഷിബു അഗസ്റ്റിന്‍ (847 858 0473), റെറ്റി കൊല്ലാപുരം (847 708 3061), ജോണ്‍ നടയ്ക്കപ്പാടം (847 347 6447), ആന്റണി ഫ്രാന്‍സീസ് (847 219 4897).

ആന്റണി ഫ്രാന്‍സീസ് വടക്കേവീട് അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post