പി.കെ. സോമരാജന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായി മത്സരിക്കുന്നു

ഫിലഡല്‍ഫിയ: സംഘടനാ പ്രവര്‍ത്തനത്തില്‍ ദീര്‍ഘകാല പാരമ്പര്യമുള്ള പി.കെ. സോമരാജന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായി മത്സരിക്കുന്നു.

മേളയുടെ പ്രസിഡന്റ്, സെക്രട്ടറി പദങ്ങള്‍ വഹിച്ചിട്ടുള്ള സോമരാജന്‍ 2008ല്‍ ഫൊക്കാന കണ്‍ വന്‍ഷന്‍ ഫിലഡല്‍ഫിയയില്‍ നടന്നപ്പോള്‍ കോ കണ്‍ വീനര്‍ ആയിരുന്നു

അമേരിക്കയില്‍ 1993ല്‍ എത്തിയ സോമരാജന്‍ ട്രെസ്‌റ്റേറ്റ് കേരള ഫോറത്തിന്റെ സജീവ പ്രവര്‍ത്തകനാണ്. കലയുടെ സെക്രട്ടറി, ജോ. സെക്രട്ടറി, എക്‌സിക്യൂട്ടിവ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
കേന്ദ്ര കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എസ്.എന്‍.ഡി.പി സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു.

1962 യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റായ സോമരാജന്‍ രണ്ടു വര്‍ഷം കഴിഞ്ഞ് പത്തനാപുരം മണ്ഡലം ബ്ലോക്ക് പ്രസിഡന്റായി.
രാഷ്ട്രീയ സാമൂഹിക രംഗത്ത് സജീവമായ പ്രവര്‍ത്തനം തുടര്‍ന്ന സോമരാജന്‍ 1974ല്‍ കാര്‍പെന്ററി കോപ്പറേറ്റിവ് സൊസൈറ്റി സ്ഥാപിച്ചു. പതിനാറു വര്‍ഷം കോന്നി ഹൗസിംഗ് ബ്ലോക്ക് സെക്രട്ടറിയായി സേവനമനുഷ്ടിച്ചു.

വിവിധ രംഗങ്ങളില്‍ മികവു തെളിയിച്ച സോമരാജന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമാകുന്നത് ഫൊക്കാനക്കു വലിയ നേട്ടമായിരിക്കുമെന്നു ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ഥി ലീല മാരേട്ട് പ്രസ്താവിച്ചു.

ദീര്‍ഘകാലത്തെ സേവന പാരമ്പര്യമുള്ള ലീല മാരേട്ട് ഫൊക്കാന സാരഥി ആകുന്നത്അമേരിക്കന്‍ മലയാളി സമൂഹത്തിനു ഗുണകരമായിരിക്കുമെന്നു സോമരാജന്‍ പറഞ്ഞു.

Share This Post