ചിക്കാഗോ: ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്ററിന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഒപ്പം 2017-ലെ ഹൈസ്കൂള്‍ പ്രതിഭാ പുരസ്കാര വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ഏപ്രില്‍ 21-ന് ഡസ്‌പ്ലെയിന്‍സിലുള്ള ഇമ്പീരിയല്‍ ട്രാവല്‍സ് ഹാളിലാണ് സമ്മേളനം നടന്നത്. ആല്‍വീന ജോസഫും, എമിലി ഷിജോയും പ്രാര്‍ത്ഥനാഗാനം ആലപിച്ചുകൊണ്ട്…

ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക അംഗമായ കുര്യാക്കോസ് തരിയനും സഹധര്‍മ്മിണി സുജയും ടെക്‌സസിലേക്ക് താമസം മാറുന്നത് പ്രമാണിച്ച് 22ാം തീയതി ഞായറാഴ്ച ഇടവക സമുചിതമായ യാത്രയയപ്പ് നല്‍കി ആദരിച്ചു. കഴിഞ്ഞ 36 വര്‍ഷത്തിനുമേല്‍ ഇടവകയുടേയും, ഭദ്രാസനത്തിന്റേയും മറ്റ് സാമൂഹിക പ്രസ്ഥാനങ്ങളുടെയും ചുമതലക്കാരനായി മാന്യമായ സേവനം കാഴ്ചവെച്ച വ്യക്തിത്വത്തിന്റെ ഉടമയാണ് കുര്യാക്കോസ് തരിയന്‍.വിശുദ്ധ കുര്‍ബ്ബാനയ്ക്ക്…

അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളുടെ നഗരമായ ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും ഉത്സവവും (11620 Ormandy St, Houston}2018 ഏപ്രിൽ മാസം 26 മുതൽ മേയ് മാസം 5 വരെ കൊണ്ടാടുകയാണ്. നോർത്ത് അമേരിക്കയിലെ ആദ്യത്തെ കേരളീയ ശൈലിയിൽ പിറവി കൊണ്ട ക്ഷേത്രമായ ഹ്യുസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം മറ്റൊരു നാഴികക്കല്ല് കൂടി…

ഹൂസ്റ്റൺ: ഫ്രണ്ട് ഓഫ് തിരുവല്ല ഹൂസ്റ്റൺന്റെ ആഭിമുഖ്യത്തിൽ ഈ വര്ഷത്തെ പിക്നിക് വൈവിധ്യമാർന്ന പരിപാടികളോടെ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. പ്രകൃതിരമണീയത നിറഞ്ഞു നിൽക്കുന്ന മിസോറി സിറ്റിയിലെ കിറ്റി ഹോളോ പാർക്കിൽ ( Pavilion A, 9555, Highway 6 South, Missouri City, TX 77459) വച്ച് ഏപ്രിൽ 28 നു ശനിയാഴ്ച…

ഷിക്കാഗോ: ബല്‍വുഡ് സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രലില്‍ 2018 ജൂണ്‍ 14 മുതല്‍ 17 വരെ രാവിലെ 9.30 മുതല്‍ വൈകിട്ട് 5 മണി വരെ കുടുംബ നവീകരണ കണ്‍വന്‍ഷന്‍ നടത്തപ്പെടും. പ്രശസ്ത വചന പ്രഘോഷകനും അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ റവ.ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്റെ നേതൃത്വത്തിലുള്ള സെഹിയോന്‍ ടീമാണ് ധ്യാനം നയിക്കുന്നത്.…

എഡ്മണ്‍റ്റന്‍: നോര്‍ത്തേണ്‍ ആല്‍ബെര്‍ട്ട മലയാളീ ഹിന്ദു ആസോസിയേഷന്റെ (നമഹ) ഈ വര്‍ഷത്തെ വിഷു ആഘോഷം ബാല്‍വിന്‍ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് ഏപ്രില്‍ 21 നു നടത്തപ്പെട്ടു. ഉച്ചക്ക് തനതു കേരളീയ ശൈലിയില്‍ തൂശനിലയില്‍ സദ്യ വിളമ്പി കൊണ്ടാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. നമഹയുടെ അംഗങ്ങളായ കെ. പി.രാമകൃഷ്ണന്‍ , വിജീഷ് പരമേശ്വരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നമഹ കുടുംബാംഗങ്ങള്‍…

എഡ്മണ്‍റ്റണ്‍: സീറോ മലബാര്‍ ഇടവകയിലെ നൈറ്റ്‌സ് ഓഫ് കൊളംബസ് യൂണിറ്റായ സെയിന്റ് അല്‍ഫോന്‍സാ കൗണ്‍സിലിന്റെ (നമ്പര്‍ 16320 ) വാര്‍ഷിക ഡിന്നര്‍ നൈറ്റ് ഗംഭീരമായി ആഘോഷിച്ചു. സെയിന്റ് അല്‍ഫോന്‍സാ ഇടവകയിലെ പാരിഷ് ഹാളില്‍ വെച്ച്, ഏപ്രില്‍ 21 ശനിയാഴ്ച വൈകീട്ട് ആറര മുതല്‍ ഒന്പത് വരെയായിരുന്നു ഡിന്നര്‍ നൈറ്റ്. നൈറ്റ്‌സ് ഓഫ് കൊളംബസ് ലോക്കല്‍ യൂണിറ്റിലെ…

വാഷിംഗ്ടണ്‍: ന്യൂ ജേഴ്‌സിയില്‍ 2019 ല്‍ നടക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ) കണ്‍വന്‍ഷന്റെ ഭാഗമായുള്ള ജോയിന്റ് സെക്രട്ടറിയായി ഹരി ശിവരാമനെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. 12 വര്‍ഷംമുന്‍പാണ് ഹരി ശിവരാമന്‍ അമേരിക്കയിലേക്ക് കുടിയേറിയത്. കേരളത്തില്‍ ബാലഗോകുലവുമായി സഹകരിച്ചു ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഭാരതീയ സംസ്‌കാരത്തിന്റെ തനിമ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്നതിലും ഹൈന്ദവ മതസംസ്‌കാരം…

ഷിക്കാഗോ: അമേരിക്കന്‍ മലയാളി മുസ്ലിംകളുടെ പുതിയ കൂട്ടായ്മയായ നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷന്‍സ് ‘നന്മ’യുടെ ഒന്നാം പ്രതിനിധി സമ്മേളനവും കണ്‍വെന്‍ഷനും ഷിക്കാഗോയില്‍ വെച്ച് നടന്നു. അമേരിക്കയിലെയും കാനഡയിലെയും വിവിധ സ്റ്റേറ്റുകളെ പ്രതിനിധീകരിച്ച് 50ലധികം പ്രതിനിധികള്‍ പങ്കെടുത്തു. പരിപാടിയില്‍ വെച്ച് ‘നന്മ’യുടെ ദേശീയ ഭാരവാഹികളായി യു. എ നസീര്‍ (ന്യൂ യോര്‍ക്, യൂ…

ചിക്കാഗോ: മതബോധന സ്കൂള്‍ കലോത്സവം അവിസ്മരണീയമായി . ചിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തില്‍ പതിമൂന്നാമത് വാര്‍ഷിക കലോത്സവം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു . സഭയിലെ വിശുദ്ധരുടെ ജീവിതത്തെ ആസ്പദമാക്കിയും, ക്‌നാനായ മൂല്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ള കലാവിരുന്നൊരുക്കിയും മൂന്നര മണിക്കൂര്‍ നീണ്ടു നിന്ന പരിപാടികള്‍ ആണ് കുട്ടികള്‍ സ്റ്റേജില്‍ അവതരിപ്പിച്ചത് .പാഠ്യ…