ഫോമ സെന്‍ട്രല്‍ റീജിയന്‍ ഷിക്കാഗോയില്‍ കെ.ജെ. മാക്‌സി എം.എല്‍.എയ്ക്ക് സ്വീകരണം നല്‍കി

ഷിക്കാഗോ: ഹൃസ്വ സന്ദര്‍ശനത്തിന് ഷിക്കാഗോയില്‍ എത്തിയ കൊച്ചി നിയോജകമണ്ഡലം എം.എല്‍.എ കെ.ജെ. മാക്‌സിക്ക് ഫോമ സെന്‍ട്രല്‍ റീജിയന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

ഏപ്രില്‍ ആറാംതീയതി വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് റീജിയന്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ റീജന്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് സ്വാഗതം ആശംസിച്ചു. മുഖ്യാതിഥിയായ കെ.ജെ. മാക്‌സി എം.എല്‍.എ ഇങ്ങനെയൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ വളരെയേറെ സന്തോഷമുണ്ടെന്നും, കേരള ഗവണ്‍മെന്റ് പ്രവാസി സമൂഹത്തിനുവേണ്ടി വളരെയധികം പദ്ധതികള്‍ തുടങ്ങിയിട്ടുണ്ടെന്നും, ഫോമയുടെ സേവനങ്ങള്‍ വളരെ മഹത്തരമെന്നും അദ്ദേഹം പറയുകയുണ്ടായി.

ഫോമ നാഷണല്‍ മെമ്പര്‍ പീറ്റര്‍ കുളങ്ങര, ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജന്‍ ഏബ്രഹാം, മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍ പാട്ടപതി, ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സാം ജോര്‍ജ്, കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ പ്രസിഡന്റ് ജീന്‍ പുത്തന്‍പുരയില്‍, സെക്രട്ടറി ഷിനോ രാജപ്പന്‍, ബിജി സി. മാണി, സ്റ്റാന്‍ലി കളരിക്കമുറി, ജിതേഷ് ചുങ്കത്ത്, പോള്‍സണ്‍ കുളങ്ങര, റോടി നെടുംചിറ, സാജന്‍ ഉറുമ്പില്‍, സന്തോഷ് കാട്ടൂക്കാരന്‍, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ബാബു ജോര്‍ജ്, തോമസ് ഏബ്രഹാം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. റീജണല്‍ ജോയിന്റ് സെക്രട്ടറി ആഷ്‌ലി ജോര്‍ജ് ഏവര്‍ക്കും നന്ദി പറഞ്ഞു.

ജോയിച്ചന്‍ പുതുക്കുളം

ഓംകാരം സംഘടിപ്പിച്ച “കേരള എക്‌സ്പ്രസ്സ്” കാണികള്‍ക്കു ഒരു ദൃശ്യവിരുന്നായി

സെയിന്റ്‌ലൂയിസ്, മിസോറി: മാര്‍ച്ച് 31-നു ജോണ്‍ബറോസ് സ്കൂളിലെ അതിബൃഹത്തായ ഹാര്‍ട്ടര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഓംകാരം സംഘടിപ്പിച്ച “കേരള എക്‌സ്പ്രസ്സ്” എന്ന പരിപാടിയില്‍ നാനൂറില്‍ അധികംകലാസ്വാദകര്‍ ഒത്തുചേര്‍ന്നു.

ലോകം അത്ഭുതാദരങ്ങളോടെ നോക്കിക്കാണുന്ന ഒട്ടേറെകലാരൂപങ്ങള്‍ കേരളത്തിന് സ്വന്തമായുണ്ട്. അവയില്‍ പ്രധാനമായ കഥകളി, തെയ്യം, പഞ്ചവാദ്യം, ചെണ്ടമേളം, സോപാനം, തിരുവാതിരകളി, മോഹിനിയാട്ടം, ഭരതനാട്യം, പുലികളി, തുമ്പിതുള്ളല്‍ എന്നിവ കോര്‍ത്തിണക്കിയ പരിപാടിയായിരുന്നു കേരള എക്‌സ്പ്രസ്സ്.

ശംഖനാദത്തിന്റെ അകമ്പടിയോടെ നിലവിളക്ക് കൊളുത്തി, നാരായണീയ ശ്ലോകംചൊല്ലി പരമ്പരാഗത രീതിയില്‍പരിപാടികള്‍ ആരംഭിച്ചു. ക്ഷേത്രകലകള്‍ അവതരിപ്പിക്കാന്‍ തക്കവണ്ണം വേദിസജ്ജമാക്കാന്‍ ഓംകാരം പ്രവര്‍ത്തകര്‍ നിര്‍മിച്ച അമ്പലത്തിന്റെ മാതൃക ജനശ്രദ്ധ ആകര്‍ഷിച്ചു.
അമേരിക്കയുടെ വിവിധഭാഗങ്ങളില്‍ നിന്നുംഎത്തിച്ചേര്‍ന്ന 60 -ഓളം അനുഗ്രഹീതകലാകാരന്‍മാര്‍ വേദിയില്‍അണിനിരന്നു. താളാസ്വാദകരെ ഹരംകൊള്ളിച്ചുകൊണ്ട ്ആദ്യമായി ചിക്കാഗോകലാക്ഷേത്ര ചെണ്ടമേളം അവതരിപ്പിച്ചു. കൂടാതെ അജികുമാര്‍ സോപാനസംഗീതരൂപത്തില്‍ ആലപിച്ച ‘പശ്യതിദിശിദിശി’ എന്ന ജയദേവകൃതി വളരെ ഹൃദ്യമായിരുന്നു.

തുടര്‍ന്ന് വൃന്ദസുനിലിന്റെ നേതൃത്വത്തില്‍ നാട്യാലയ സ്കൂള്‍ ഓഫ് ആര്‍ട്‌സ് (ഇന്ത്യനാ പോളിസ്), കഥകളിയും മോഹിനിയാട്ടവും കൂട്ടിയിണക്കി അവതരിപ്പിച്ച കൃഷ്ണലീലയിലെ ‘കാളിയമര്‍ദ്ദനം’ ഒരുവേറിട്ട അനുഭവമായിരുന്നു.

കൂടാതെ സ്വാതിതിരുനാളിന്റെ കലാജീവിതം ആസ്പദമാക്കിയുള്ള നൃത്തനാടകാവിഷ്കാരം അതിമനോഹരമായി അവതരിപ്പിച്ച ഇവര്‍ കാണികളുടെ ഹൃദയംകവര്‍ന്നു.

ഉത്തരമലബാറിന്റെ സ്വന്തംകലാരൂപമായ തെയ്യം അതിന്റെ തനതുശൈലിയില്‍ അവതരിപ്പിച്ചുകൊണ്ട് സോനാ നായരുടെ നാട്യകല ഡാന്‍സ് ഗ്രൂപ്പ് (മിന്നിയപോളിസ്) നമ്മുടെ വൈവിധ്യങ്ങളെ ഓര്‍മപ്പെടുത്തി. അതിനുശേഷം പ്രതിഭ സുധീറും സംഘവും (നാട്യപതാഞ്ജലി സ്കൂള്‍ഓഫ് ഡാന്‍സ്, സെയിന്റ്‌ലൂയിസ്) കാഴ്ചവെച്ച ‘ജഗന്മോഹനനും മഹാബലിയും’ എന്ന നൃത്താവിഷ്കാരം ഗൃഹാതുരത്വംതുളുമ്പുന്ന ഓണത്തിന്റെ ഓര്‍മ്മകള്‍ഉണര്‍ത്തി. കലാക്ഷേത്രയുടെ അതിഗംഭീരമായ പഞ്ചവാദ്യത്തോടെ മൂന്ന് മണിക്കൂര്‍നീണ്ടുനിന്ന പരിപാടികള്‍ക്ക് തിരശീലവീണു.

സെയിന്റ്‌ലൂയിസില്‍ കഴിഞ്ഞ12വര്‍ഷമായി വിവിധ സാമൂഹിക സാംസ്കാരിക പരിപാടികള്‍ക്ക് നേതൃത്വംനല്‍കി വരുന്ന ഒരുസംഘടനയാണ് ഓംകാരം. ഓണം, വിഷു എന്നിവ കൂടാതെ പതിനൊന്നു വര്‍ഷമായി നടത്തിവരുന്ന മലയാളം സ്കൂള്‍, വാര്‍ഷിക പതിപ്പായ ഗീതാഞ്ജലി, സെയിന്റ്‌ലൂയിസ് വള്ളംകളി, ജ്ഞാനദീപം, കാലകൃതി, പിക്‌നിക്, ആനിവേഴ്‌സറി ആഘോഷിച്ചുവരുന്നു.

അതിനുപുറമെ കേരളത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ചിലകുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായമെന്നോണം ഒരു തുക നല്‍കിവരുകയും ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി info@ohmkaram.org ബന്ധപെടുക.

ജോയിച്ചന്‍ പുതുക്കുളം

ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ്

പരസ്പരം മികച്ച സീരിയല്‍, ബിനു സംവിധായകന്‍.
സാജന്‍ സൂര്യ നടന്‍, ഗായത്രി അരുണ്‍ നടി

തിരുവന്തപുരം: ജന്മഭൂമിയുടെ പ്രഥമ ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത പരസ്പരം ആണ് മികച്ച സീരിയല്‍. മഴവില്‍ മനോരമയിലെ മഞ്ഞുരുകുംകാലത്തിന്റെ സംവിധായകന്‍-ബിനു വെള്ളത്തൂവലാണ് മികച്ച സംവിധായകന്‍.മികച്ച നടനായി സാജന്‍ സൂര്യ (ഭാര്യ,ഏഷ്യാനെറ്റ്)യും നടിയായി ഗായത്രി അരുണും(പരസ്പരം, ഏഷ്യാനെറ്റ്) തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് അവാര്‍ഡുകള്‍ താഴെപറയുന്നവയാണ്.

രണ്ടാമത്തെ സീരിയല്‍- സ്വന്തം ജാനി (സൂര്യ),ജനപ്രിയ സീരിയല്‍-സത്യം ശിവം സുന്ദരം (അമൃത),ഹാസ്യപരിപാടി-ഉപ്പും മുളകും(ഫ്ളവേഴ്സ്), തിരക്കഥ- ജെ. പള്ളാശ്ശേരി (വാനമ്പാടി,ഏഷ്യാനെറ്റ്),ഛായാഗ്രാഹകന്‍-സുനീഷ് (സത്യം ശിവം സുന്ദരം, അമൃത),എഡിറ്റര്‍-രാജേഷ് (പരസ്പരം, ഏഷ്യാനെറ്റ് ),സ്വഭാവനടന്‍-രാഘവന്‍ (കസ്തൂരിമാന്‍,ഏഷ്യാനെറ്റ്),സ്വഭാവ നടി- കെ.ആര്‍. വിജയ (സത്യം ശിവം സുന്ദരം,അമൃത),ഹാസ്യനടന്‍-നസീര്‍ സംക്രാന്തി തട്ടീം മുട്ടീം,മഴവില്‍ മനോരമ),ഹാസ്യനടി- നിഷാ സാരംഗ്(ഉപ്പും മുളകും,ഫ്ളവേഴ്സ്),ജനപ്രിയ നടന്‍-വിവേക് ഗോപന്‍(പരസ്പരം,ഏഷ്യാനെറ്റ്),ജനപ്രിയ നടി-ഷാലുകുര്യന്‍ (ചന്ദനമഴ,ഏഷ്യാനെറ്റ്),ബാലതാരം-ഗൗരി (വാനമ്പാടി,ഏഷ്യാനെറ്റ്), കലാസംവിധായകന്‍-അനീഷ്(സത്യം ശിവം സുന്ദരം, അമൃത),ഡബ്ബിംഗ് -ഷോബി തിലകന്‍ (വാനമ്പാടി-ഏഷ്യാനെറ്റ്),ഡബ്ബിംഗ് -സൈറ (ചന്ദനമഴ,ഏഷ്യാനെറ്റ്), ജൂറി ചെയര്‍മാന്‍ കിരീടം ഉണ്ണി, അംഗങ്ങളായ സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍, നടി ജലജ, പി ശ്രീകുമാര്‍, ജന്മഭൂമി ഡയറക്ടര്‍ ടി ജയചന്ദ്രന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വിജയകൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 22 ന് കോട്ടയത്ത് നടക്കുന്ന താരനിശയില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

ജി കെ പിള്ളയെ ആദരിക്കും

തിരുവനന്തപുരം: ആറര പതിറ്റാണ്ടായി അഭിനയരംഗത്ത് സജീവമായി നില്‍ക്കുന്ന ജി കെ പിള്ളയെ ജന്മഭൂമി ആദരിക്കും. ജന്മഭൂമിയുടെ പ്രഥമ ടെലിവിഷന്‍ അവാര്‍ഡു വിതരണത്തോടനുബന്ധിച്ച് ഏപ്രില്‍ 22 ന് കോട്ടയത്ത് നടക്കുന്ന താരനിശയില്‍ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌ക്കാരം നല്‍കും. 1954 ഡിസംബര്‍ 25ന് ‘സ്നേഹസീമ’യിലെ നായിക പത്മിനിയുടെ അപ്പന്‍ ‘പൂപ്പള്ളി തോമസ്’ എന്ന കഥാപാത്രത്തിന് ആദ്യമായി ചമയമിട്ട ജികെ പിള്ള 327 സിനിമകളില്‍ അഭിനയിച്ചു. 10 ടെലിവിഷന്‍ സീരിയലുകളിലും കഥാപാത്രമായി.

വാര്‍ത്താധിഷ്ഠിത പരിപാടികളുടെ അവതരണത്തിന്് പുതിയമാനം നല്‍കിയ ശ്രീകണ്ഠന്‍ നായര്‍ (ഫ്ളവേള്സ് ടി വി) സമകാലിക സംഭവങ്ങളെ മൂന്നു മിനിറ്റില്‍ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന മുന്‍ഷിയുടെ സംവിധായകന്‍, അനില്‍ ബാനര്‍ജി(ഏഷ്യാനെറ്റ്), മൂടിവെക്കുന്ന വാര്‍ത്തകളും സംഭവങ്ങളും യുക്തിഭദ്രമായി ജനങ്ങളിലെത്തിക്കുന്ന പൊളിച്ചെഴുത്ത് പരിപാടിയുടെ സംവിധായകന്‍ ടി ജി മോഹന്‍ദാസ് (ജനം ടി വി), മൂന്നു പതിറ്റാണ്ടിലേറെയായി വാര്‍ത്താ വായനരംഗത്ത് സജിവമായ ആര്‍ ബാലകൃഷ്ണന്‍(ജനം ടി വി) എന്നിവരേയും പ്രത്യേക പുരസ്‌ക്കാരം നല്‍കി ആദരിക്കും

ടൊറൊന്‍റോ സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഉയിര്‍പ്പു തിരുന്നാള്‍ ആചരിച്ചു

ടൊറൊന്റോ : ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി കുരിശിലേറിയ യേശുനാഥന്‍ മരണത്തെ തോല്‍പിച്ചു മൂന്നാംനാള്‍ ഉയര്‍ത്തു എഴുന്നേറ്റ ചരിത്ര സംഭവത്തിന്റെ അനുസ്മരണമായ ഈസ്റ്റര്‍ ടൊറൊന്റോ സെന്റ് .മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ പ്രാത്ഥനാനിര്‍ഭരമായി ആഘോഷിച്ചു.

ഉയിര്‍പ്പു തിരുന്നാള്‍ തിരുകര്‍മങ്ങള്‍ക്കു ഇടവക വികാരി ഫാ .പത്രോസ് ചമ്പക്കര മുഖ്യ കാര്‍മികത്വം വഹിച്ചു. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ജെയ്‌മോന്‍ തമ്പലക്കാട് അവതരിപ്പിച്ച ക്രിസ്തുവിന്റെ ഉയര്‍പ്പിന്റെ ദൃശ്യവിഷ്കാരം ശ്രദ്ധേയമായിരുന്നു .ഈസ്റ്റര്‍ തിരുകര്മങ്ങളെ തുടര്‍ന്ന് സി .കെ .സി .വൈ .എല്‍ .യുവജനങ്ങള്‍ അവതരിപ്പിച്ച മാര്‍ഗംകളി പരിപാടികള്‍ക്ക് മിഴിവേകി .ഈസ്റ്റര്‍ വിരുന്നോടു കൂടി സമാപിച്ച ചടങ്ങുകള്‍ക്ക് കൈക്കാരന്മാരായ സന്തോഷ് മേക്കര, ലിന്‍സ് മരങ്ങാട്ടും പാരിഷ് കമ്മറ്റി അംഗങ്ങളും നേതൃത്വം നല്‍കി.

ജോയിച്ചന്‍ പുതുക്കുളം

ചിക്കാഗോ സെന്റ് മേരീസില്‍ തോമാശ്ലീഹായുടെ പുതുഞായറാഴ്ച തിരുനാള്‍ ഏപ്രില്‍ 8 ന്

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകയില്‍ വി. തോമാശ്ലീഹായുടെ പുതുഞായറാഴ്ച്ച തിരുനാള്‍ ആഘോഷിക്കുന്നു. ഏപ്രില്‍ 8 ഞായറാഴ്ച്ച രാവിലെ പത്തുമണിക്കുള്ള കുര്‍ബ്ബാനയോട് ചേര്‍ന്നാണ് പുതുഞായറാഴ്ച തിരുനാള്‍ ആഘോഷിക്കുന്നത്. വര്‍ഷങ്ങളായി കല്ലറ പഴയപള്ളി ഇടവകയില്‍ നിന്നും ചിക്കാഗോയിലേക്ക് കുടിയേറിയവരാണ് പുതുഞായറാഴ്ച തിരുനാള്‍ തങ്ങളുടെ മാതൃ ഇടവകയായ കല്ലറ പഴയപള്ളിയില്‍ ആഘോഷിക്കുന്ന അതേദിവസം തന്നെ ചിക്കാഗോയിലും ആഘോഷിക്കുന്നത്.

തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് ചിക്കാഗോ സെന്റ് മേരീസ് മുന്‍ വികാരിയും ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോനാ വികാരിയുമായ വെരി റവ. ഫാ. എബ്രഹാം മുത്തോലത്ത് മുഖ്യ കാര്‍മികത്വം വഹിക്കും. കൈക്കാരന്മാരായ ടിറ്റോ കണ്ടാരപ്പള്ളി, പോള്‍സണ്‍ കുളങ്ങര, സിബി കൈതക്കത്തൊട്ടിയില്‍, ജോയിച്ചന്‍ ചെമ്മാച്ചേല്‍, ടോണി കിഴക്കേക്കുറ്റ് എന്നിവരോടൊപ്പം സാബു മഠത്തിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ കല്ലറ പഴയപള്ളി ഇടവകാംഗങ്ങളും തിരുനാളിന് നേതൃത്വം നല്‍കും. തിരുനാളിന്റെ ഭാഗമായി വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും ഉണ്ടായിരിക്കും.

ജോയിച്ചന്‍ പുതുക്കുളം