നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്: ടീം മൂന്ന് ഇടവകകള്‍ സന്ദര്‍ശിച്ചു

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് ഒരുക്കമായുള്ള ഇടവക സന്ദര്‍ശനങ്ങള്‍ പുരോഗമിക്കുന്നു. ഏപ്രില്‍ 15 ഞായറാഴ്ച മൂന്ന് ടീമുകള്‍ മൂന്ന് ഇടവകകളില്‍ സന്ദര്‍ശനം നടത്തി. ഫിലഡല്‍ഫിയ സെന്‍റ് ലൂക്ക്സ് മിഷന്‍, ബോസ്റ്റണ്‍ സെന്‍റ് മേരീസ്, ന്യൂജേഴ്സി മിഡ്ലാന്‍ഡ് പാര്‍ക്ക് സെന്‍റ് സ്റ്റീഫന്‍സ് ഇടവകകളാണ് സന്ദര്‍ശിച്ചത്.

സഭാ മാനേജിംഗ് കമ്മിറ്റി അംഗം ജോ ഏബ്രഹാം, ഫാമിലി കോണ്‍ഫറന്‍സ് ഫിനാന്‍സ് കമ്മിറ്റി അംഗങ്ങളായ യോഹന്നാന്‍ ശങ്കരത്തില്‍, വറുഗീസ് ഐസക് എന്നിവരാണ് ബെന്‍സേലം സെന്‍റ് ലൂക്ക്സ് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍ സന്ദര്‍ശിച്ചത്. ഫാ. ഗീവര്‍ഗീസ് ജോണ്‍ കമ്മിറ്റി അംഗങ്ങളെ സ്വാഗതം ചെയ്തു. അംഗങ്ങളില്‍നിന്നും വളരെ ഹൃദ്യമായ സഹകരണമാണ് ടീമിന് ലഭിച്ചത്.

ജോ ഏബ്രഹാമും യോഹന്നാന്‍ ശങ്കരത്തിലും കോണ്‍ഫറന്‍സിനെ കുറിച്ച് സംസാരിച്ചു. സെക്രട്ടറി സുനില്‍ കുര്യന്‍, ട്രഷറര്‍ അജു ജേക്കബ്, ഫാമിലി കോണ്‍ഫറന്‍സ് സോഷ്യല്‍ മീഡിയ കമ്മിറ്റി അംഗം ബെഞ്ചമിന്‍ മാത്യു എന്നിവരുടെ ഭാഗത്തുനിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്. ആറ് കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തു, സുവനീറിലേക്കായി പള്ളിയുടെ പരസ്യം ലഭിച്ചു. 15 കുടുംബങ്ങളില്‍ നിന്നായി 12 റാഫിള്‍ ടിക്കറ്റുകളും ലഭിച്ചു.
മിഡ്ലാന്‍ഡ് പാര്‍ക്ക് സെന്‍റ് സ്റ്റീഫന്‍സ് ഇടവകയിലെ ഫാമിലി യൂത്ത് കോണ്‍ഫറന്‍സ് കിക്ക്ഓഫിന്‍റെ ഭാഗമായി ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ ഇടവക സന്ദര്‍ശിച്ചു. ഇടവകയില്‍ നിന്നുള്ള ഫാമിലി കോണ്‍ഫറന്‍സ് അംഗങ്ങളും ഇടവകഭാരവാഹികളും ഭദ്രാസനത്തിലെയും മലങ്കര അസോസിയേഷന്‍റെയും പ്രതിനിധികളും ജോര്‍ജ് തുമ്പയിലിനൊപ്പം കിക്ക്ഓഫില്‍ പങ്കെടുത്തു. ഭദ്രാസന കൗണ്‍സില്‍ അംഗം കൂടിയായ വികാരി ഫാ. ബാബു കെ മാത്യു, സുവനീറില്‍ ഫുള്‍ പേജ് പരസ്യം ചെയ്യുന്നതിനുള്ള ചെക്ക് കൈമാറി. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ജനറല്‍ സെക്രട്ടറി ഇടവകാംഗങ്ങളെ സംബോധനചെയ്ത് സംസാരിച്ചു. ഭദ്രാസനത്തിലെ മിനിസ്ട്രി എന്ന നിലയില്‍ ഫാമിലി യൂത്ത് കോണ്‍ഫറന്‍സിന്‍റെ പ്രാധാന്യത്തെകുറിച്ചും ജനറല്‍ സെക്രട്ടറി സംസാരിച്ചു. ഇടവകയില്‍ നിന്നുള്ള ഫാമിലി കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങളായ ജോബി ജോണും സണ്ണി വറുഗീസും റാഫിള്‍ ടിക്കറ്റുകള്‍ നേരത്തെതന്നെ ഇടവകയില്‍ വിതരണം ചെയ്തിരുന്നു.

ഇടവകയില്‍ അതിഥി ആയെത്തിയ വെരി റവ. തോമസ് കുര്യന്‍ കോര്‍ എപ്പിസ്കോപ്പാ, ഫാമിലി കോണ്‍ഫറന്‍സ് കമ്മിറ്റിയില്‍ ഇടവകയില്‍ നിന്നുള്ള അജു തര്യന്‍, അനു ജോസഫ്, ലിന്‍സി തോമസ്, ഇടവക സെക്രട്ടറി ജിമ്മി ജോണ്‍, ജോയിന്‍റ് ട്രസ്റ്റി ജോസ് തോമസ്, ജോയിന്‍റ് സെക്രട്ടറി വിനു കുര്യന്‍, മലങ്കര അസോസിയേഷന്‍ അംഗങ്ങളായ കെ ജി തോമസ്, അഡ്വ. റോയി ജേക്കബ് കൊടുമണ്‍ തുടങ്ങിയവരും പങ്കെടുത്തു. കെ ജി തോമസ്, ജോജി വറുഗീസ് എന്നിവര്‍ ഗ്രാന്‍റ് സ്പൊണ്‍സര്‍മാരായി സഹകരിച്ചു.

കോണ്‍ഫറന്‍സ് വേദിയില്‍ ദിവസേന പ്രസിദ്ധീകരിക്കുന്ന “കോണ്‍ഫറന്‍സ് ക്രോണിക്കിള്‍” പത്രാധിപസമിതിയിലേക്ക് ജിനേഷ് തമ്പിയേയും തിരഞ്ഞെടുത്തിട്ടുണ്ട്.

ട്രഷറര്‍ മാത്യു വറുഗീസ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം റോയി എണ്ണച്ചേരില്‍, ഫിനാന്‍സ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എബി കുരിയാക്കോസ്, തോമസ് വറുഗീസ്, മേരി വറുഗീസ്, ജോര്‍ജ് വറുഗീസ് എന്നിവരാണ് ബോസ്റ്റണില്‍ സന്ദര്‍ശനം നടത്തിയ ഫാമിലി കോണ്‍ഫറന്‍സ് ടീമില്‍ ഉണ്ടായിരുന്നത്. സാറാ വര്‍ഗീസ്, മേരി എണ്ണച്ചേരില്‍, സീനാ വര്‍ഗീസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. ഫാ. റോയി പി ജോര്‍ജ് ടീമിനെ സ്വാഗതം ചെയ്തു. ഒരു ടിക്കറ്റെങ്കിലും വാങ്ങി കോണ്‍ഫറന്‍സിന് സഹായം ചെയ്യാന്‍ ഫാ. റോയി പി ജോര്‍ജ് ഇടവകാംഗങ്ങളെ ആഹ്വാനം ചെയ്തു. ആദ്യ ടിക്കറ്റ് അച്ചന്‍ വാങ്ങിയതിന് പിന്നാലെ ചര്‍ച്ച് സെക്രട്ടറി സിബു തോമസ്, ട്രഷറര്‍ കുറിയാക്കോസ് പാലൂപ്പറമ്പില്‍ തുടങ്ങിയവരും ടിക്കറ്റ് വാങ്ങി. ജോയി വാഴയില്‍, സൈലേഷ് ചെറിയാന്‍, ചെറിയാന്‍ ചാക്കോ, തൊമ്മി തോമസ്എന്നിവര്‍ ഗ്രാന്‍ഡ് സ്പൊണ്‍സേഴ്സായി. 75ഓളം ടിക്കറ്റുകള്‍ വിതരണം ചെയ്തു. കോണ്‍ഫറന്‍സിനെകുറിച്ചും റാഫിള്‍ ടിക്കറ്റിനെകുറിച്ചും മാത്യു വര്‍ഗീസ് സംസാരിച്ചു. കോണ്‍ഫറന്‍സിലേക്ക് എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു. രജിസ്ട്രേഷന്‍ ഉറപ്പാക്കുന്നതിലെ അവസാന തീയതിയുടെ കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഇടവകസന്ദര്‍ശനങ്ങള്‍ വിജയകരമായി നടത്തിവരുന്ന ഫിനാന്‍സ്/ സുവനീര്‍ ടീം അംഗങ്ങളുടെ സേവനങ്ങളെ കോഓര്‍ഡിനേറ്റര്‍ റവ. ഡോ. വറുഗീസ് എം ഡാനിയേല്‍ ശ്ലാഘിച്ചു.

രാജന്‍ വാഴപ്പള്ളില്‍

Share This Post