നൈറ്റ്‌സ് ഓഫ് കൊളംബസ് ഡിന്നര്‍ നൈറ്റ് ആഘോഷിച്ചു

എഡ്മണ്‍റ്റണ്‍: സീറോ മലബാര്‍ ഇടവകയിലെ നൈറ്റ്‌സ് ഓഫ് കൊളംബസ് യൂണിറ്റായ സെയിന്റ് അല്‍ഫോന്‍സാ കൗണ്‍സിലിന്റെ (നമ്പര്‍ 16320 ) വാര്‍ഷിക ഡിന്നര്‍ നൈറ്റ് ഗംഭീരമായി ആഘോഷിച്ചു. സെയിന്റ് അല്‍ഫോന്‍സാ ഇടവകയിലെ പാരിഷ് ഹാളില്‍ വെച്ച്, ഏപ്രില്‍ 21 ശനിയാഴ്ച വൈകീട്ട് ആറര മുതല്‍ ഒന്പത് വരെയായിരുന്നു ഡിന്നര്‍ നൈറ്റ്. നൈറ്റ്‌സ് ഓഫ് കൊളംബസ് ലോക്കല്‍ യൂണിറ്റിലെ അംഗങ്ങളും അവരുടെ കുടുംബാംഗളുമായി ഇരുന്നൂറിലധികം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. സ്വാദിഷ്ടമായ തനതു കേരളീയ അത്താഴത്തോടെയാണ് കൂട്ടായ്മ ആരംഭിച്ചത്. തുടര്‍ന്ന് നടന്ന യോഗത്തില്‍ ലോക്കല്‍ കൗണ്‍സില്‍ ഗ്രാന്റ് നൈറ്റ് ഡോണല്‍ ജോസഫ് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ഇടവക വികാരി ഫാദര്‍ ജോണ്‍ കുടിയിരിപ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി.നൈറ്റ്‌സ് ഓഫ് കൊളംബസ് ചാരിറ്റീസ് പ്രസിഡന്റ് വാലി സ്‌െ്രെടറ്റ്, ഫ്രറ്റേര്‍ണല്‍ അഡ്വൈസര്‍ ബ്ലെയ്ക് സ്‌റ്റേബിങ്ങ്ടണ്‍ എന്നിവര്‍ വിശിഷ്ടാഥിതികളായിരുന്നു. കൂടാതെ എഡ്മന്റണിലും പരിസര പ്രദേശങ്ങളിലും ഉള്ള മുഴുവന്‍ മലയാളീ വൈദീകരും പ്രതേക ക്ഷണിതാക്കളായി ഈ കൂട്ടായ്മയില്‍ പങ്കെടുത്തു.

നൈറ്റ്‌സ് ഓഫ് കൊളംബസിലെ കുടംബാംഗളുടെ കലാപരിപാടികള്‍ ആയിരുന്നു തുടര്‍ന്ന് അരങ്ങേറിയത്. പ്രാര്‍ത്ഥനാഗാനത്തിനുശേഷം ഭരതനാട്യം, ഫ്യൂഷന്‍ ഡാന്‍സ്, ഭക്തിഗാനങ്ങള്‍, ഡ്യൂയറ്റ് സോളോ ഗാനങ്ങള്‍, നൃത്തങ്ങള്‍ എന്നിങ്ങനെ വിവിധ പരിപാടികള്‍ അരങ്ങില്‍ അവതരിപ്പിക്കപ്പെട്ടു. നിറഞ്ഞ ചാരുതയോടെ അവതരിപ്പിക്കപ്പെട്ട പരിപാടികള്‍ പ്രേക്ഷകരെ ഹഠാദാകര്ഷിക്കുന്നതായിരുന്നു. പുതിയ തലമുറയിലെ കുട്ടികള്‍ക്കു തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും പരിപോഷിപ്പിക്കുവാനും ഉള്ള നല്ല ഒരു വേദിയായിരുന്നു ഈ ഡിന്നര്‍ നൈറ്റ്. സെയിന്റ് അല്‍ഫോന്‍സാ കൗണ്‍സില്‍ മുന്‍ ഗ്രാന്റ് നൈറ്റ്മാരായ ജോസി പുതുശ്ശേരി, വര്‍ക്കി കളപ്പുരയില്‍, ഡെപ്യൂട്ടി ഗ്രാന്റ് നൈറ്റ് ബിബു മാത്യു, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ മെജോ പി ജോസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സെബാസ്റ്റ്യന്‍ പൈകട നന്ദി പറഞ്ഞു.

ആഗോള കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ അല്‍മായ പ്രസ്ഥാനങ്ങളിലൊന്നായ നൈറ്റ്‌സ് ഓഫ് കൊളംബസ് എഡ്മണ്‍റ്റണിലെ സെയിന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയില്‍ കഴിഞ്ഞ നാല് വര്‍ഷമായി സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. നൂറ്റിമുപ്പതു അംഗങ്ങള്‍ ഉള്ള കൗണ്‍സില്‍ ഇടവകക്ക് സ്വന്തമായി ദേവാലയം വാങ്ങുന്നതില്‍ നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അതോടൊപ്പം ഇടവകയുടെയും, അംഗങ്ങളുടെയും ദൈനം ദിന പ്രവര്‍ത്തങ്ങളിലും നൈറ്റ്‌സ് ഓഫ് കൊളംബസ് സജീവമായ സാന്നിധ്യമാണ്.

പി.വി. ബൈജു അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post