മാത്യു വര്‍ഗ്ഗീസ് ഫോമാ ജനറല്‍ സെക്രട്ടറിയായി മത്സരിക്കുന്നു

ബാള്‍ട്ടിമോര്‍: ഫോമാ നാഷണല്‍ കമ്മറ്റി അംഗവുംകൈരളി ബാള്‍ട്ടിമോറിന്റെ പ്രതിനിധിയുമായ മാത്യു വര്‍ഗ്ഗീസ് (ബിജു)ഫോമാ ജനറല്‍ സെക്രട്ടറിയായി മത്സരിക്കുന്നു

‘ജനറല്‍ സെക്രട്ടറി സ്ഥാനം ഭാരിച്ച ഉത്തരവാദിത്വമാണെന്ന് പൂര്‍ണ ബോധ്യമുണ്ട്.ഇതിനെ ഒരു മത്സരമായിട്ടല്ല കാണുന്നത്. അതിലുപരി ഫോമയെ സ്‌നേഹിക്കുന്ന പുതിയ തലമുറയേയാണ്. വ്യക്തി പ്രകടനത്തേക്കാള്‍ ടീം വര്‍ക്കിലാണു എനിക്കു വിശ്വാസമുള്ളത്മാത്യു വര്‍ഗീസ് പറഞ്ഞു.

തനിക്കുപാനലൊന്നുമില്ലെന്നു മാത്യു വര്‍ഗീസ് വ്യക്തമാക്കി. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയെന്നു കരുതുന്നില്ല. ഇലക്ഷന്‍ പ്രഖ്യാപനം വന്നിട്ടില്ല. അംഗസംഘടനകള്‍ ഡെലിഗേറ്റുകളെ തീരുമാനിക്കുന്നതേയുള്ളു.

വിജയാപജയങ്ങളെപറ്റി അത്ര ആശങ്കയൊന്നുമില്ല. കഴിഞ്ഞ വര്‍ഷം ന്യു യോര്‍ക്കില്‍ നടത്തിയ ഫോമാ 20/20 ക്രിക്കറ്റ് ടൂര്‍ണമെന്റിനു നേത്രുത്വം കൊടുത്തത് മാത്യു വര്‍ഗീസാണ്. ‘അതു വലിയ വിജയമായിരുന്നു. മൂന്നു സ്‌റ്റേറ്റുകളില്‍ നിന്നും ടീമുകള്‍ പങ്കെടുത്തു. ടീമുകളുടെയും കാണികളുടെയും എണ്ണം മാത്രമല്ല മൊത്തതിലുള്ള പരിപാടികളെല്ലാം മികച്ചതായി. ഈ ടൂര്‍ണമന്റ് യുവതലമുറക്ക് ഏറെ പ്രയോജനകരമായി.
‘ജയിച്ചാല്‍ ക്രിക്കറ്റ് ടൂര്‍ണമന്റ് ദേശീയ തലത്തില്‍ നടത്തും. അതു പോലെ പ്രൊഫഷണല്‍ സമ്മിറ്റും വാഷിംഗ്ടണ്‍ ഡി.സിയില്‍ സംഘടിപ്പിക്കുംമാത്യു വര്‍ഗീസ് പറഞ്ഞു

യുവ ജനതയെ ഫോമയുടെ കുടക്കീഴില്‍ അണിനിരത്തുക, ഫോമയെ കൂടുതല്‍ ജനകീയവത്കരിക്കുക, ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുക, അമേരിക്കന്‍ മലയാളികളുടെ പ്രശ്‌നങ്ങളിലും ബുദ്ധിമുട്ടുകളിലും കൈത്താങ്ങാകുക എന്നിവയാണു മറ്റു ലക്ഷ്യങ്ങള്‍.

ഫോമയുടെ തുടക്കം മുതല്‍ പ്രാദേശികതലത്തില്‍ പ്രവര്‍ത്തിച്ചു. രണ്ടു വര്‍ഷമായി നാഷണല്‍ കമ്മറ്റി അംഗമെന്ന നിലയില്‍ സംഘടനക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിച്ചുവെന്ന ചാരിതാര്‍ഥ്യമുണ്ട്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഒരു കൂട്ടായ്മ രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.

വ്യക്തിപരമായ താല്പര്യങ്ങളൊന്നും ഇല്ല. സംഘടനയുടെ കുടക്കീഴില്‍ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് ലക്ഷ്യം.

വിദ്യാര്‍ത്ഥിയായിരിക്കെ അമേരിക്കയിലെത്തിയ മാത്യു വര്‍ഗീസ് ന്യു യോര്‍ക്കില്‍ നിന്നാണു ബാള്‍ട്ടിമോറിലേക്കു പോയത്. വന്ന കാലം മുതല്‍ സാമൂഹികസാംസ്കാരിക കായിക സംഘടനകളിലും മാര്‍ത്തോമ്മാ യുവജന സഖ്യത്തിലും സജീവ പ്രവര്‍ത്തകനായിരുന്നു. 1991 ല്‍ ന്യൂയോര്‍ക്കില്‍ മാത്യു വര്‍ഗീസ് ക്യാപ്റ്റന്‍ ആയി തുടക്കമിട്ട കേരള ക്രിക്കറ്റ് ക്ലബ്ബാണ് ഇപ്പോഴത്തെ മില്ലേനിയം ക്രിക്കറ്റ് ക്ലബ്.

പുതുതലമുറയെ ഫോമയുടെ ശക്തിയാക്കി മാറ്റുവാനും ഫോമയുടെ ജനപ്രിയ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കാനും ജനറല്‍ സെക്രട്ടറിയായി തന്നെ തെരെഞ്ഞെടുക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഫോമാ കുടുംബാംഗങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുമെന്നുമാത്യു വര്‍ഗീസ് പറഞ്ഞു.

സെക്രട്ടറി സ്ഥാനത്തേക്ക് ഇപ്പോള്‍ ന്യു യോര്‍ക്കില്‍ നിന്നുള്ള ജോസ് ഏബ്രഹാം മാത്രമാണ് സ്ഥാനാര്‍ഥി.

Share This Post