മാസ്‌കോണ്‍ വളര്‍ച്ചയുടെ പത്താംവര്‍ഷത്തിലേക്ക് നവ നേതൃത്വം

കണക്ടിക്കട്ട്: വളര്‍ച്ചയുടെ പത്താം വര്‍ഷത്തിലേക്ക് കടക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് സതേണ്‍ കണക്ടിക്കട്ടിന്റെ പുതിയ സാരഥികളെ ഈവര്‍ഷത്തെ പൊതുയോഗം ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു.

വില്‍സണ്‍ പൊട്ടയ്ക്കല്‍ (പ്രസിഡന്റ്), സുജനന്‍ ടി.പി, ടിജോ ജോഷ് (വൈസ് പ്രസിഡന്റുമാര്‍), ശ്രീജിത്ത് മാമ്പറമ്പത്ത് (സെക്രട്ടറി), ലീന കുരുവിള (ജോയിന്റ് സെക്രട്ടറി), രഞ്ജിത്ത് ശ്രീധരന്‍ (ട്രഷറര്‍), സിബി കൈതാരത്ത് (ജോയിന്റ് ട്രഷറര്‍) എന്നിവരേയും, ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഉണ്ണി തോയക്കാട്ട്, ജോജി ജോസഫ്, ബൈജു വര്‍ക്കി, സുധി ബാലന്‍, മഹിമ കുര്യന്‍, സുഷതരണ്‍ എന്നിവരേയും തെരഞ്ഞെടുത്തു.

അതിവിപുലമായ പരിപാടികളോടെ മാസ്‌കോണിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുവാനും യോഗം തീരുമാനിച്ചു.

ജോയിച്ചന്‍ പുതുക്കുളം

Share This Post