മാര്‍ക്ക് സെമിനാര്‍ ഏപ്രില്‍ 14-ന്

ഷിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്റെ ഈവര്‍ഷത്തെ പ്രഥമ വിദ്യാഭ്യാസ സെമിനാര്‍ ഏപ്രില്‍ 14-നു ശനിയാഴ്ച നടത്തപ്പെടുന്നതാണ്. ഡസ്‌പ്ലെയിന്‍സിലെ 100 നോര്‍ത്ത് റിവര്‍ റോഡിലുള്ള പ്രസ്സന്‍സ് ഹോളിഫാമിലി മെഡിക്കല്‍ സെന്റര്‍ ഓഡിറ്റോറിയമാണ് സെമിനാറിന് വേദിയാകുന്നത്.

റെസ്പിരേറ്ററി കെയറിലെ ആധുനിക പ്രവണതകളേയും, പ്രൊഫഷനോടുള്ള പുതിയ സമീപനങ്ങളേയും ആസ്പദമാക്കി ഷിജി അലക്‌സ്, ഡോ. വില്യം സാന്‍ഡേഴ്‌സ്, ക്രിസ്റ്റീന്‍ പ്രീസ്റ്റാ, അലി ചൗമണ്‍, ഗാഡുലോപ്പ് ലോപ്പസ് എന്നിവര്‍ അടങ്ങുന്ന സമര്‍ത്ഥരും വിദഗ്ധരുമായ പ്രഭാഷകരാണ് സെമിനാറില്‍ ക്ലാസുകള്‍ നയിക്കുന്നത്. റെസ്പിരേറ്ററി പ്രൊഫഷണലുകളുടെ ലൈസന്‍സ് പുതുക്കുന്നതിന് ആവശ്യമായ 6 സി.ഇ.യു ഈ സെമിനാറില്‍ പങ്കെടുക്കുക വഴി ലഭിക്കുന്നതാണ്.

രാവിലെ 7.30-ന് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും. കൃത്യം 8-ന് ആരംഭിക്കുന്ന ക്ലാസുകള്‍ ഉച്ചയ്ക്ക് 2 മണിക്ക് അവസാനിക്കും. സെമിനാറിലേക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി www.marcillinois.org എന്ന വെബ്‌സൈറ്റുവഴി അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെമിനാറില്‍ സംബന്ധിക്കുന്നതിന് ഫീസ് മാര്‍ക്ക് അംഗങ്ങള്‍ക്ക് 10 ഡോളറും, അംഗത്വമില്ലാത്തവര്‍ക്ക് 35 ഡോളറുമാണ് നിശ്ചിയിച്ചിരിക്കുന്നത്. പ്രഭാത ഭക്ഷണവും, ലഞ്ചും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹോസ്പിറ്റലിനു പിന്‍ഭാഗത്തുള്ള എംപ്ലോയീസ് പാര്‍ക്കിംഗ് ലോട്ടില്‍ സൗജന്യ പാര്‍ക്കിംഗ് ലഭ്യമാണ്.

മലയാളികളായ റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകള്‍ തങ്ങളുടെ സുഹൃത്തുക്കള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കുമിടയില്‍ വേണ്ടത്ര പ്രചാരണം നല്‍കി ഈ സംരംഭം വിജയിപ്പിക്കണമെന്ന് മാര്‍ക്ക് എക്‌സിക്യൂട്ടീവിനുവേണ്ടി പ്രസിഡന്റ് യേശുദാസ് ജോര്‍ജ് പ്രത്യേകം താത്പര്യപ്പെടുന്നു. റോയി ചേലമലയില്‍ (സെക്രട്ടറി) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post