മാപ്പ് സിനിമാ പ്രദര്‍ശനം ഏപ്രില്‍ 28,29 തീയതികളില്‍ ന്യൂടൗണ്‍ തീയേറ്ററില്‍, കിക്കോഫ് നടത്തി

ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ധനശേഖരണാര്‍ത്ഥം നടത്തുന്ന സിനിമാ പ്രദര്‍ശനം ഏപ്രില്‍ 28,29 തീയതികളില്‍ ന്യൂടൗണ്‍ തിയേറ്ററില്‍ വച്ചു (120 എന്‍ സ്റ്റേറ്‌ര് സ്ട്രീറ്റ്, ന്യൂടൗണ്‍, പി.എ 18940) നടത്തപ്പെടുന്നു. പ്രക്ഷകമനസ്സില്‍ ഇടംനേടി കേരളക്കരയിലും ലോകമെമ്പാടുമുള്ള മലയാളി മനസ്സുകളെ ഇളക്കിമറിച്ച് പ്രദര്‍ശനവിജയം നേടിക്കൊണ്ടിരിക്കുന്ന സൂപ്പര്‍ഹിറ്റ് ചിത്രമായ “ഒരായിരം കിനാക്കള്‍’ ആണ് പ്രദര്‍ശനത്തിന് തയാറായിരിക്കുന്നത്. ഒരു മുഴുനീള ഹാസ്യ-കുടുംബ ചിത്രമായ “ഒരായിരം കിനാക്കള്‍’ ഫിലാഡല്‍ഫിയ മലയാളികളിലും ഒരു നവ്യാനുഭവമായിരിക്കുമെന്നു ഭാരവിഹികള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ചിത്രത്തിന്റെ ടിക്കറ്റ് വില്‍പ്പനയുടെ കിക്ക്ഓഫ് ഏപ്രില്‍ 13-നു മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ വച്ചു മാപ്പിന്റെ 2018-ലെ ഫണ്ട് റൈസിംഗ് ചെയര്‍മാന്‍ സാബു സ്കറിയ, മാപ്പ് പ്രസിഡന്റ് അനു സ്കറിയയ്ക്ക് നല്‍കി നിര്‍വഹിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് അനു സ്കറിയ (267 496 2423), സെക്രട്ടറി തോമസ് ചാണ്ടി (201 446 5027), ട്രഷറര്‍ ഷാലു പുന്നൂസ് (203 482 9123), ഫണ്ട് റൈസിംഗ് ചെയര്‍മാന്‍ സാബു സ്കറിയ (267 980 7923).

ജോയിച്ചന്‍ പുതുക്കുളം

Share This Post