ലയണ്‍സ് ക്‌ളബ് റീജിയന്‍ ചെയര്‍ ജയിംസ് വര്‍ഗീസിന് നേപ്പാളില്‍ സ്വീകരണം

കാലിഫോര്‍ണിയ: ലയണ്‍സ് ക്‌ളബും കൈലാഷ് മെഡിക്കല്‍ ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന നേപ്പാള്‍ ചാരിറ്റി മെഡിക്കല്‍ മിഷനായി നേപ്പാളിലെത്തിയ ലയണ്‍സ് ക്‌ളബ് ഡിസ്ട്രിക് 4സി3 റീജിയന്‍ ചെയര്‍ ജയിംസ് വര്‍ഗീസിന് കഠ്മണ്ഡു ത്രിഭുവന്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.

നേപ്പാളിലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനും കഠ്മണ്ഡു ലയണ്‍സ് ക്‌ളബ് പ്രസിഡന്റുമായ ഷിവ അധികാരി, ചാരിറ്റി സംഘടനകളുടെ കോര്‍ഡിനേറ്ററും നേപ്പാള്‍ മെഡിക്കല്‍ മിഷനുകളുടെ പ്രധാനസംഘാടകനുമായ ഡികേന്ദ്ര മാസ്കിജി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

ഏപ്രില്‍ 11 മുതല്‍ 19 വരെ നേപ്പാളിലെ പിന്നാക്ക പ്രദേശങ്ങളില്‍ സൗജന്യമെഡിക്കല്‍ ക്യാംപില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെ വിവിധഭാഗങ്ങളില്‍ നിന്നും 12ഓളം ഡോക്ടര്‍മാര്‍, ഡെന്റിസ്റ്റുകള്‍. നഴ്‌സുമാര്‍ തുടങ്ങിയവര്‍ ഏപ്രില്‍ 9ന് കാഠ്മണ്ഡുവില്‍ എത്തിച്ചേരും.

ജോയിച്ചന്‍ പുതുക്കുളം

Share This Post