കുര്യാക്കോസ് തര്യന് യാത്രയയപ്പ് നല്‍കി

ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക അംഗമായ കുര്യാക്കോസ് തരിയനും സഹധര്‍മ്മിണി സുജയും ടെക്‌സസിലേക്ക് താമസം മാറുന്നത് പ്രമാണിച്ച് 22ാം തീയതി ഞായറാഴ്ച ഇടവക സമുചിതമായ യാത്രയയപ്പ് നല്‍കി ആദരിച്ചു.

കഴിഞ്ഞ 36 വര്‍ഷത്തിനുമേല്‍ ഇടവകയുടേയും, ഭദ്രാസനത്തിന്റേയും മറ്റ് സാമൂഹിക പ്രസ്ഥാനങ്ങളുടെയും ചുമതലക്കാരനായി മാന്യമായ സേവനം കാഴ്ചവെച്ച വ്യക്തിത്വത്തിന്റെ ഉടമയാണ് കുര്യാക്കോസ് തരിയന്‍.വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം നടന്ന അനുമോദന സമ്മേളനത്തില്‍ റവ.ഫാ.ജോബ്‌സണ്‍ കോട്ടപ്പുറം, ട്രഷറാര്‍ കുരിയാക്കോസ് വറുഗീസ്, സെക്രട്ടറി ജോണ്‍ ഐസക്ക് എന്നിവര്‍ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേര്‍ന്ന് കൊണ്ട് സംസാരിച്ചു.

സ്തുത്യര്‍ഹമായ സേവനത്തിനുള്ള പ്ലാക്കും, സമ്മാനവും ഏബ്രഹാം തോമസ്, ജോണ്‍ ഐസക്ക്, കുരിയാക്കോസ് വറുഗീസ്, പ്രിന്‍സി പതിക്കല്‍, റോയി ഏബ്രഹാം എന്നിവര്‍ കുര്യാക്കോസിനും കുടുംബത്തിനും നല്‍കി ആദരിച്ചു.

ഇടവക നല്‍കിയ ആദരവുകള്‍ക്ക് കുര്യാക്കോസ് തര്യന്‍ നന്ദി പ്രകാശിപ്പിച്ചു. പിന്നീട് നടന്ന മെന്‍സ് ഫോറം, മാര്‍ത്തമറിയം സമാജം മീറ്റിംഗുകളില്‍ കുര്യാക്കോസ് തര്യനേയും സുജയേയും ആദരിച്ച് വര്‍ഗീസ് പാപ്പന്‍ചിറ, ജെയിംസ് മാത്യു, സി.ജെ. ജോണ്‍സണ്‍, ലീലാമ്മ മത്തായി, ജെസി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

കുര്യാക്കോസ് തര്യന്റെ സേവനങ്ങളെ അഭിനന്ദിക്കുകയും, ശോഭനമായ ഒരു ഭാവി കുടുംബത്തിന് ആശംസിക്കുകയും ചെയ്തു. പി.ആര്‍.ഒ മാത്യു ജോര്‍ജ് അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post