കെ.ജെ. മാക്‌സി എം.എല്‍.എയ്ക്ക് ഷിക്കാഗോയില്‍ സ്വീകരണം നല്‍കുന്നു

ഷിക്കാഗോ: കൊച്ചി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെ.ജെ. മാക്‌സി എം.എല്‍.എയ്ക്ക് അമേരിക്കന്‍ കൊച്ചിന്‍ ക്ലബും, ഷിക്കാഗോയിലെ ഇടതുപക്ഷ കൂട്ടായ്മയും സംയുക്തമായി ഏപ്രില്‍ എട്ടാംതീയതി വൈകുന്നേരം 6.30-ന് സെന്റ് മേരീസ് ക്‌നാനായ പള്ളി ഓഡിറ്റോറിയത്തില്‍ വച്ച് (7800 W. Lyons St, Morton Groove, IL 60053) സ്വീകരണം നല്‍കുന്നു.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനരംഗത്തിറങ്ങി തൊഴിലാളി രംഗം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് തൊഴിലാളി യൂണിയനുകളുടെ നേതൃനിരയില്‍ എത്തുകയും 2000-ത്തിനുശേഷം രണ്ടു തവണ കൊച്ചിന്‍ നഗരസഭയില്‍ കൗണ്‍സിലറായി വിജയിക്കുകയും, 2016-ല്‍ കൊച്ചി നിയോജകമണ്ഡലത്തില്‍ നിന്നും എംഎല്‍എയായി വിജയം നേടുകയും ചെയ്തു.

ഷിക്കാഗോയിലെ എല്ലാ മലയാളി സുഹൃത്തുക്കളേയും, സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരേയും ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹെറാള്‍ഡ് ഫിഗുരേദോ (630 400 1172), ജോണ്‍ പാട്ടപതി (847 312 7151), ബിജി ഫിലിപ്പ് (224 565 8268), പീറ്റര്‍ കുളങ്ങര (847 951 4476).

ജോയിച്ചന്‍ പുതുക്കുളം

Share This Post