ജോസഫ് ഔസോ ഫോമാ വെസ്‌റ്റേണ്‍ റീജിയന്‍ ആര്‍.വി.പി സ്ഥാനാര്‍ത്ഥി

ഫോമാ കുടുംബങ്ങളുടെ ഇടയില്‍ ഔസോച്ചായന്‍ എന്നറിയപ്പെടുന്ന ജോസഫ് ഔസോ ഫോമാ വെസ്‌റ്റേണ്‍ റീജിയന്‍ വൈസ് പ്രസിഡണ്ട് (ആര്‍.വി.പി) സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. നിലവില്‍ ഫോമാ നാഷണല്‍ കമ്മറ്റി അംഗമായ ജോസഫ് ഔസോ ഫോമായുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്.

നാലു പതിറ്റാണ്ട് മുന്‍പ് അമേരിക്കയിലെത്തിയ ജോസഫ് ഔസോ ബോയിങ് എയര്‍ക്രാഫ്റ്റ് ക്വാളിറ്റി കണ്‍ട്രോള്‍ എഞ്ചിനീയര്‍ ആയിരുന്നു. 2000 മുതല്‍ ഫൊക്കാനയില്‍ സജീവ സാന്നിധ്യമായിരുന്നു ജോസഫ് ഔസോ. സംഘടനയുടെ സ്ഥാപകനേതാവായ ഔസോ ഫോമാ രൂപംകൊണ്ട ശേഷം 2008 2010 കാലയളവില്‍ ജോണ്‍ ടൈറ്റസ് പ്രസിഡന്‍റ് ആയ കമ്മറ്റിയില്‍ ട്രഷറര്‍ ആയി പ്രവര്‍ത്തിച്ചു. കേരള അസോസിയേഷന്‍ ഓഫ് ലോസ് ഏയ്ജല്‍സ് (കല) ന്റെപ്രസിഡന്റായിരുന്നു. വാലി മലയാളി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് സ്ഥാപകനുമാണ്.

ഫോമാ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായിരുന്നു , നിലവില്‍ ഫോമാ ബൈലോ കമ്മറ്റി ചെയര്‍മാന്‍ കൂടിയാണ്.

സൂസന്‍ ഡാനിയേല്‍ കാന്‍സര്‍ റിലീഫ് ബോര്‍ഡ് ഡയറക്ടര്‍ കൂടിയാണ് ജോസഫ് ഔസോ. കേരളത്തിലെ അമല തൃശൂര്‍ , കാരിത്താസ്, കോട്ടയം മെഡിക്കല്‍ കോളേജ്, ആര്‍.സി.സി. എന്നിവിടങ്ങളിലെ നിരവധി രോഗികള്‍ക്ക് സാന്ത്വനമായി ഈ പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നു.

നാട്ടില്‍ വെച്ച് തന്നെ സാമൂഹികസാംസ്കാരിക സംഘടനകളില്‍ സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. 1970 ല്‍ ഡല്‍ഹി മലയാളി അസോസിയേഷന്‍ പ്രസിഡണ്ടായിരുന്നു . ഇംഗ്ലീഷ്,മലയാളം,ഹിന്ദി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ജോസഫ് ഔസോ മികച്ച ഒരു അഭിനേതാവ് കൂടിയാണ്.

വെസ്‌റ്റേണ്‍ റീജിയണിലെ എല്ലാ മലയാളി സംഘടനകളുടെ പിന്തുണയോടെയാണ് താന്‍ മത്സരരംഗത്തു വന്നിരിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ജോയിച്ചന്‍ പുതുക്കുളം

Share This Post