ജോൺസി തോമസ് ഹൂസ്റ്റണിൽ (39) നിര്യാതനായി

ഹൂസ്റ്റൺ: വെണ്ണിക്കുളം കച്ചിറക്കൽ കുടുക്കപതാലിൽ മറിയാമ്മ തോമസിന്റെയും പരേതനായ കെ.സി.തോമസിന്റെയും മകൻ ജോൺസി തോമസ് (39 വയസ്സ്) ഹൂസ്റ്റണിൽ നിര്യാതനായി. ഹൂസ്റ്റണിലെ ബെൻ ടാബ് ഹോസ്പിറ്റൽ ഉദ്യോഗസ്ഥനായിരുന്നു. കോട്ടയം വാകത്താനം ചിറയിൽ വീട്ടിൽ സ്വപ്ന ജോൺസി (നേഴ്സ്, എം.ഡി.ആൻഡേഴ്സൺ ഹോസ്പിറ്റൽ) യാണ് പരേതന്റെ ഭാര്യ.

മക്കൾ: എമിൽ , എലിജ, എസ്രാ.

പൊതുദർശനം: ഏപ്രിൽ 22 നു ഞായറാഴ്ച വൈകുന്നേരം 6:00 മുതൽ 8:30 വരെ സെയിന്റ് ഗ്രിഗോറീയോസ് ഓർത്തഡോക്സ് ചർച്ചിൽ വച്ച് ( 13218, Player St, Houston, TX 77045)

സംസ്കാര ശുശ്രൂഷകൾ ഏപ്രിൽ 23 നു തിങ്കളാഴ്ച രാവിലെ 10 നു സെന്റ് ഗ്രിഗോറീയോസ് ഓർത്തഡോക്സ് ചർച്ചിൽ വച്ച് നടത്തപെടുന്നതും തുടർന്ന് സംസ്കാരം സൗത്ത് പാർക്ക് സെമിത്തേരിയിൽ വച്ച് (1310, N. Main Street, Pearland, Texas 77581) നടത്തപെടുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക് : ചാക്കോ നെല്ലിക്കൽ – 713 667 1459, ജോൺ കുരുവിള – 281 416 1706.

ജീമോൻ റാന്നി

Share This Post