ഇന്ത്യന്‍ സമൂഹത്തിനു വിഷു വിരുന്നൊരുക്കി കെ.എച്ച്.എന്‍.എ മിഷിഗണ്‍

ഡിട്രോയിറ്റ്: കേരളത്തിന്റെ കാര്‍ഷിക സമൃദ്ധിയുടെയും നല്ല നാളെയുടെയും പ്രത്യാശയുണര്‍ത്തുന്ന വിഷു നാളില്‍ ബംഗാളി മുതല്‍ മലയാളിവരെ ഉള്‍ക്കൊള്ളുന്ന മെട്രോ ഡിട്രോയിറ്റിലെ ഇന്ത്യക്കാര്‍ക്ക് കേരളീയ വിരുന്നൊരുക്കി കെ.എച്ച്.എന്‍.എ മിഷിഗണ്‍ വിശേഷമായി.

നോവായ് ശ്രീ വെങ്കടേശ ക്ഷേത്രത്തിലെ വര്‍ണാഭമായ വിഷു മഹോത്സവത്തിന്റെ ഭാഗമായിട്ടാണ് ഭാഷകളുടെയും മതങ്ങളുടെയും അതിരുകള്‍ ഭേദിച്ച ഈ സൗഹാര്‍ദ്ദ സദ്യ സംഘടിപ്പിച്ചത്. മലയാളിക്ക് പരിചിതമായ എല്ലാത്തരം പച്ചക്കറികളും കറിക്കൂട്ടുകളും സംയോജിപ്പിച്ചു രണ്ടു ദിവസങ്ങളിലായി നടത്തിയ വിരുന്നൊരുക്കലിന് ആനന്ദ് ഗംഗാധരന്‍, ആശാ മനോഹര്‍, മനോജ് വാരിയര്‍, പ്രസന്ന മോഹന്‍, അനിത ഗംഗാധരന്‍, സുനില്‍ പെയ്ന്‍ക്കോള്‍, ബൈജു പണിക്കര്‍, സുദര്‍ശന കുറുപ്പ്, അജി അയ്യമ്പള്ളി സുരേന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ നെത്ര്വത്വം നല്‍കി.

വിഭവസമൃദ്ധമായ സദ്യക്കുശേഷം വിവിധ കലാപരിപാടികളും സംഗീത സായാഹ്നവും നടന്നു. വ്യത്യസ്തമായ കലാവിരുന്നുകള്‍ക്കു ഗീത നായര്‍, ബിനി പണിക്കര്‍,രാജേഷ് നായര്‍,ദിനേശ് ലക്ഷ്മണന്‍, രാജേഷ് കുട്ടി, സതീഷ് മാടമ്പത്ത്, ധന്യ നായര്‍, നവ്യ പൈന്‍ക്കോല്‍ തുടങ്ങിയവര്‍ പങ്കാളികളായി. കണ്ണഞ്ചിപ്പിച്ച കരിമരുന്നു പ്രയോഗങ്ങളോടെ ഇക്കൊല്ലത്തെ ആഘോഷങ്ങള്‍ക്ക് കൊടിയിറങ്ങി. സുരേന്ദ്രന്‍ നായര്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post