ഹാട്രിക് വിജയം ആഘോഷിച്ചു സ്പോർട്ടിങ് യുണൈറ്റഡ്

സിഫ് ചാമ്പിയൻഷിപ്പിൽ തുടർച്ചയായ മൂന്ന് വര്ഷം കിരീടം നേടിയത് സ്പോർട്ടിങ് യുണൈറ്റഡ് വിവിധ പരിപാടികളോടെ ആഘോഷമാക്കി. ജിദ്ദയിലെ കായിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ വിക്ടറി കേക്ക് മുറിച്ചു കൊണ്ടാണ് പരിപാടികൾ തുടങ്ങിയത്. ആറാം വാർഷികാഘോഷതോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ഉപരി പഠനത്തിന് നാട്ടിലേക്ക് പോകുന്ന കുട്ടികള്ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു.

കഴിഞ്ഞ കാൽ നൂറ്റാണ്ടായി ജിദ്ദയിൽ പ്രവാസി ഫുട്ബോൾ സജീവമായി നിലനിർത്താൻ അഹോരാത്രം പരിശ്രമിച്ച സലിം മമ്പാട്, ഇബ്രാഹിം കാളികാവ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രവാസത്തിന്റെ ആദ്യ വർഷങ്ങളിൽ ജിദ്ദയിലെ വിവിദ ക്ലബുകൾക്കായി കളിക്കാരായി ഫുട്ബോൾ രംഗത്ത് ജിദ്ദയിൽ നിറഞ്ഞു നിന്നിരുന്ന സലിം മമ്പാടും ഇബ്രാഹിം കാളികാവും പുതു തലമുറയിലെ ഫുട്ബാൾ കളിക്കാർക്ക് അവസരം ഉണ്ടാക്കി കൊടുക്കുന്നതിനായി ഇന്നും ജിദ്ദയിലെ രണ്ടു പ്രമുഖ ക്ലബുകളുടെ അമരത്തു നിറഞ്ഞു നിൽക്കുന്ന രണ്ടു പേരും തീർച്ചയായും അംഗീകാരം അർഹിക്കുന്നുവെന്നു സ്പോർട്ടിങ് വൈസ് ചെയർമാൻ നസീർ ഫറോക് പറഞ്ഞു.

സ്പോർട്ടിങ് യുണൈറ്റഡ് കോച്ചുമാരായ ഷബീർ അലി, അലക്സൻഡ്രോ അൽവാറീസ്, ബഷീർ കെ സി , അബ്ദുൽ മജീദ്, ജംഷിദ് മുഹമ്മദ് , നവാസ് എന്നിവർക്കുള്ള ക്ലബിന്റെ ഉപഹാരങ്ങളും വിതരണം ചെയ്തു. ചടങ്ങിൽ നിസാം മമ്പാട്, അബ്ദുൽ മജീദ് നഹ, സാലിഹ് കാരാടൻ, സകീർ എടവണ്ണ, സലിം മമ്പാട്, സലാം കരുമൊത്, അഷ്‌റഫ് മേലേവീട്ടിൽ, റിയാസ് മഞ്ചേരി, നിസാം പാപ്പറ്റ തുടങ്ങിയവർ സംസാരിച്ചു.

സ്പോർട്ടിങ് യുണൈറ്റഡിന്റെ ഈ വർഷത്തെ ഫാൻ ഓഫ് ദി ഇയർ ആയി അബ്ദുൽ കാഫിദ് ഫക്രബ തിരഞ്ഞെടുക്കപ്പെട്ടു. മഷൂദ് തങ്ങൾ, നൂഹ് ഭീമാപള്ളി, അബ്ദുല്ല ഹമീദ്, സിദ്ധാർഥ് ഭാസ്കർ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. ഒപ്പന, നൃത്തം, ഉപകരണ സംഗീതം, തുടങ്ങിയവയും ഉണ്ടായിരു. സമ്മാനങ്ങൾ ക്രിസ്റ്റി അലക്സാണ്ടർ, അഡ്വ. ഷംസുദ്ധീൻ, സൈദലവി നരികുന്നൻ , അബ്ദുൽ ഫത്താഹ്, ശരീഫ് കെ സി. തുടങ്ങിയവർ വിതരണം ചെയ്തു.

ചീഫ് പട്രോൺ ടി പി ഷുഹൈബ് അധ്യക്ഷനായിരുന്ന ചടങ്ങിൽ സെക്രട്ടറി വി വി അഷ്‌റഫ് സ്വാഗതവും ജലീൽ കളത്തിങ്കൽ നന്നൻഹിയും പറഞ്ഞു. ഷദ ശംസുദ്ധീൻ, നവാൽ സാലിഹ് എന്നിവർ അവതാരകരായിരുന്നു. ഇഷാഖ് പുഴക്കാലകത്തു, ഷബീർ അലി, മുസ്തഫ ചാലിൽ, നജീബ് തിരുരങ്ങാടി, ഹസ്സൻ കുട്ടി, റഫീഖ് കൊളക്കാടൻ, ഇസ്ഹാഖ് കാളികാവ് തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.

Share This Post