ഗണേഷ് എസ്. ഭട്ട് ഫൊക്കാന യൂത്ത് പ്രതിനിധിയായി മത്സരിക്കുന്നു

ബെതസ്ഡ, മെരിലാന്‍ഡ്: കലാ സാഹിത്യ രംഗങ്ങളില്‍ സജീവമായ ഗണേഷ് എസ്. ഭട്ട് ഫൊക്കാന യൂത്ത് പ്രതിനിധിയായി മത്സരിക്കുന്നു.

കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടന്‍ അംഗമായ ഗണേഷ് സിനിമാ സംവിധായകനും നടനും കഥാക്രുത്തുമാണ്.ന്രുത്തം, പത്രപ്രവര്‍ത്തനം എന്നിവയിലും ഒരു കൈ നോക്കുന്നു.സോഫ്‌ട്വെയര്‍ എഞ്ചിനിയറാണ് കാസര്‍കോട് നീലേശ്വരം സ്വദേശിയായ ഗണേഷ്.

ബഹുമുഖ പ്രതിഭയായ ഗണേഷ് ഭട്ട് യൂത്ത് പ്രതിനിധിയാകാന്‍ മുന്നോട്ടു വന്നത് സംഘടനയുടെ വളര്‍ച്ചയുടെ തെളിവാണെന്ന് പ്രസിഡന്റ് സ്ഥാനാര്‍ഥി ലീല മാരേട്ട് ചൂണ്ടിക്കാട്ടി. മുന്‍പൊക്കെ യുത്ത് പ്രതിനിധിയാകാന്‍ ആരും തന്നെ താല്പരപ്പെട്ടിരുന്നില്ല. ആ സ്ഥിതിക്ക് മാറ്റം വരികയും കൂടുതല്‍ യുവാക്കളെ പങ്കെടുപ്പിക്കുകയും ചെയ്യുന്നതോടെ ഫൊക്കാന അടുത്ത തലത്തിലെത്തും -ലീല മാരേട്ട് ചൂണ്ടിക്കാട്ടി.

Share This Post