ഫോമ സെന്‍ട്രല്‍ റീജിയന്‍ ഷിക്കാഗോയില്‍ കെ.ജെ. മാക്‌സി എം.എല്‍.എയ്ക്ക് സ്വീകരണം നല്‍കി

ഷിക്കാഗോ: ഹൃസ്വ സന്ദര്‍ശനത്തിന് ഷിക്കാഗോയില്‍ എത്തിയ കൊച്ചി നിയോജകമണ്ഡലം എം.എല്‍.എ കെ.ജെ. മാക്‌സിക്ക് ഫോമ സെന്‍ട്രല്‍ റീജിയന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

ഏപ്രില്‍ ആറാംതീയതി വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് റീജിയന്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ റീജന്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് സ്വാഗതം ആശംസിച്ചു. മുഖ്യാതിഥിയായ കെ.ജെ. മാക്‌സി എം.എല്‍.എ ഇങ്ങനെയൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ വളരെയേറെ സന്തോഷമുണ്ടെന്നും, കേരള ഗവണ്‍മെന്റ് പ്രവാസി സമൂഹത്തിനുവേണ്ടി വളരെയധികം പദ്ധതികള്‍ തുടങ്ങിയിട്ടുണ്ടെന്നും, ഫോമയുടെ സേവനങ്ങള്‍ വളരെ മഹത്തരമെന്നും അദ്ദേഹം പറയുകയുണ്ടായി.

ഫോമ നാഷണല്‍ മെമ്പര്‍ പീറ്റര്‍ കുളങ്ങര, ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജന്‍ ഏബ്രഹാം, മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍ പാട്ടപതി, ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സാം ജോര്‍ജ്, കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ പ്രസിഡന്റ് ജീന്‍ പുത്തന്‍പുരയില്‍, സെക്രട്ടറി ഷിനോ രാജപ്പന്‍, ബിജി സി. മാണി, സ്റ്റാന്‍ലി കളരിക്കമുറി, ജിതേഷ് ചുങ്കത്ത്, പോള്‍സണ്‍ കുളങ്ങര, റോടി നെടുംചിറ, സാജന്‍ ഉറുമ്പില്‍, സന്തോഷ് കാട്ടൂക്കാരന്‍, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ബാബു ജോര്‍ജ്, തോമസ് ഏബ്രഹാം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. റീജണല്‍ ജോയിന്റ് സെക്രട്ടറി ആഷ്‌ലി ജോര്‍ജ് ഏവര്‍ക്കും നന്ദി പറഞ്ഞു.

ജോയിച്ചന്‍ പുതുക്കുളം

Share This Post