ഫ്‌ളവേഴ്‌സ് ടിവി യു.എസ്.എ ആനിവേഴ്‌സറി സ്റ്റാര്‍ഷോ കിക്കോഫ് ചിക്കാഗോയില്‍ നടന്നു

ചിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ വിശ്രമവേളകള്‍ വര്‍ണ്ണാഭമാക്കി, ഫ്‌ളവേഴ്‌സ് ടിവി യു.എസ്.എയുടെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന മെഗാ സ്റ്റാര്‍ഷോയുടെ കിക്കോഫ് ചിക്കാഗോയില്‍ നടന്നു.

ചലച്ചിത്ര സംവിധായകന്‍ ഷാഫിയുടെ നേതൃത്വത്തില്‍ ബിജു മേനോന്‍, മിയ ജോര്‍ജ്, കലാഭവന്‍ ഷാജോണ്‍, ശ്വേതാ മേനോന്‍, സാജു നവോദയ, ഗായത്രി സുരേഷ്, നജീം അര്‍ഷാദ് എന്നിവര്‍ക്കൊപ്പം ഇരുപത്തഞ്ചോളം പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന സ്റ്റാര്‍ഷോയുടെ മെഗാ സ്‌പോണ്‍സറായി പ്രൊഫഷണല്‍ മോര്‍ട്ട്‌ഗേജ് സൊലൂഷന്‍ സി.ഇ.ഒ അശോക് ലക്ഷ്മണ്‍, ഗ്രാന്റ് സ്‌പോണ്‍സറായി റിലയബിള്‍ ടാക്‌സ് ആന്‍ഡ് അക്കൗണ്ടിംഗ് സിഇഒ ഔസേഫ് തോമസ് സിപിഎ, ഇവന്റ് സ്‌പോണ്‍സറായി മറിയാമ്മ പിള്ള എന്നിവര്‍ ടിക്കറ്റുകള്‍ ഏറ്റുവാങ്ങി.

ചടങ്ങില്‍ ചിക്കാഗോയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമായി നിരവധി സാമൂഹിക, സാംസ്കാരിക പ്രതിനിധികള്‍ പങ്കെടുത്തു. ഷോയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ബിജു സഖറിയ (847 630 6462).

ജോയിച്ചന്‍ പുതുക്കുളം

Share This Post