ഫാമിലി കോണ്‍ഫറന്‍സ് : രജിസ്‌ട്രേഷന്‍ ഫീസ് അടക്കാനുള്ള അവസാന തീയതി ഏപ്രില്‍ 15

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്‌ കൊടിയേറാന്‍ മൂന്നു മാസം അവശേഷിക്കെ രജിസ്‌ട്രേഷന്‍ നടപടി ക്രമങ്ങളുടെ ഭാഗമായ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ഏപ്രില്‍ 15 ഞായറാഴ്ച ആണെന്നു കോണ്‍ഫറന്‍സ് ഭാരവാഹികള്‍ അറിയിച്ചു.

ഒട്ടനവധിപ്പേര്‍ മുഴുവന്‍ തുകയും അടച്ച് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും ഇനിയും പലരും നിശ്ചിത തുക അടയ്ക്കാനുള്ളതു കൊണ്ടാണു മറ്റൊരു അറിയിപ്പ് കൂടി നല്കുന്നതെന്നും കോര്‍ഡിനേറ്റര്‍ ഫാ. വര്‍ഗീസ് എം. ഡാനിയേല്‍ പറഞ്ഞു. റജിസ്‌ട്രേഷന്‍ ചെയ്തിട്ടുണ്ടെങ്കിലും 15 നകമായി നിശ്ചിതതുക ട്രഷറര്‍ക്കു കിട്ടിയാല്‍ മാത്രമേ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയുള്ളു.

ഇടവക സന്ദര്‍ശന വിജയകരമായി തുടരുകയാണെന്നു ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ അറിയിച്ചു. റാഫിള്‍, സുവനീര്‍ തുടങ്ങിയവയിലൂടെയുളള ധനസമാഹരണ പരിപാടികള്‍ക്ക് മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്ന് ട്രഷറര്‍ മാത്യു വര്‍ഗീസ് അറിയിച്ചു. വിവിധ കമ്മിറ്റികള്‍
തങ്ങളില്‍ അധിഷ്ഠിതമായിരിക്കുന്ന കര്‍മപരിപാടികളുമായി ഏറെ മുമ്പിലാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.fyconf.org.

രാജന്‍ വാഴപ്പള്ളില്‍

Share This Post