എപ്പിസ്‌കോപ്പല്‍ ജൂബിലി ; കൗണ്‍സില്‍ അംഗങ്ങള്‍ സ്റ്റാറ്റന്‍ ഐലണ്ട് സെന്റ് ജോര്‍ജ് ഇടവകയില്‍

സ്റ്റാറ്റന്‍ ഐലണ്ട് (ന്യൂയോര്‍ക്ക്) നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ എപ്പിസ്‌കോപ്പല്‍ രജത ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇടവക സന്ദര്‍ശനത്തിന്റെ ഭാഗമായി ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ സ്റ്റാറ്റന്‍ ഐലണ്ട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു. ആഘോഷ കമ്മിറ്റി കണ്‍വീനര്‍ ഡോ. ഫിലിപ്പ് ജോര്‍ജ് മറ്റ് കൗണ്‍സില്‍ അംഗങ്ങളായ സജി എം. പോത്തന്‍, സാജന്‍ മാത്യു, സന്തോഷ് മത്തായി, സഭാ മാനേജിംഗ് കമ്മിറ്റി അംഗം റോയി എണ്ണച്ചേരില്‍, ഇടവക ഭാരവാഹികളായ സാനു സ്‌കറിയാ, ചാര്‍ളി തൈക്കൂടം, ഏബ്രഹാം ഗീവര്‍ഗീസ്, സ്‌കറിയാ ഉമ്മന്‍, ജേക്കബ് മാത്യു, സണ്ണി കോന്നിയൂര്‍, സാറാമ്മ ഏബ്രഹാം, രാജു ജോയി എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.

ഇടവക വികാരി വെരി. റവ. പൗലൂസ് ആദായി കോര്‍ എപ്പിസ്‌കോപ്പാ എല്ലാവരെയും സ്വാഗതം ചെയ്യുകയും ജൂബിലി ആഘോഷപരിപാടികളില്‍ ഇടവക ജനങ്ങള്‍ പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. ഡോ. ഫിലിപ്പ് ജോര്‍ജ്, സാജന്‍ മാത്യു എന്നിവരും സംസാരിച്ചു.

ജോര്‍ജ് തുമ്പയില്‍

Share This Post