എല്‍മോണ്ട് സെന്റ് ബസേലിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സംയുക്ത ഈസ്റ്റര്‍ ആഘോഷം


ന്യൂയോര്‍ക്ക്: എല്‍മോണ്ടിലെ സെന്റ് ബസേലിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ 6 മണിക്ക് ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷകള്‍ ആരംഭിക്കുകയും, അതേ തുടര്‍ന്ന് ഇടവക വികാരി വെരി. റവ.ഡോ. വര്‍ഗീസ് പ്ലാന്തോട്ടം കോര്‍എപ്പിസ്‌കോപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു. ഉത്ഥിതനായ യേശുവിന്റെ സ്‌നേഹസന്ദേശം വികാരി എല്ലാ വിശ്വാസികള്‍ക്കും നല്‍കി.

രാവിലെ 10.15-നു അഡ്‌വന്റ് ലൂഥറിന്‍ ചര്‍ച്ചും, സെന്റ് ബസേലിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചും ചേര്‍ന്നു സംയുക്ത ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചു. വെരി റവ.ഡോ. വര്‍ഗീസ് പ്ലാന്തോട്ടം കോര്‍എപ്പിസ്‌കോപ്പ വിശുദ്ധ ബൈബിള്‍ വായിച്ചു. തുടര്‍ന്ന് അഡ്‌വന്റ് ലൂഥറന്‍ ചര്‍ച്ച് പാസ്റ്റര്‍ ജോണ്‍ മക്കന്‍സി ഈസ്റ്റര്‍ സന്ദേശം നല്‍കി. അതിനുശേഷം ലൂഥറന്‍ ചര്‍ച്ചിന്റെ ഗാനാലാപനവും സെന്റ് ബസേലിയോസ് ചര്‍ച്ച് യൂത്ത് ഗ്രൂപ്പിന്റെ ഗാനാലാപനവും ഉണ്ടായിരുന്നു. പാസ്റ്റര്‍ ജോണ്‍ മക്കന്‍സി സമാപന ആശീര്‍വാദം നല്‍കി.

സെക്രട്ടറി സിബു ജേക്കബ്, ട്രഷറര്‍ പോള്‍ പുന്നൂസ് എന്നിവര്‍ ചേര്‍ന്നു ഹാശാ ആഴ്ചയിലെ എല്ലാ പരിപാടികളും ഭംഗിയായി നടത്തിയ ഇടവകാംഗങ്ങള്‍ക്ക് നന്ദി പറഞ്ഞു. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു. ജോമോന്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post