ചിക്കാഗോ സെന്റ് മേരീസില്‍ തോമാശ്ലീഹായുടെ പുതുഞായറാഴ്ച തിരുനാള്‍ ഏപ്രില്‍ 8 ന്

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകയില്‍ വി. തോമാശ്ലീഹായുടെ പുതുഞായറാഴ്ച്ച തിരുനാള്‍ ആഘോഷിക്കുന്നു. ഏപ്രില്‍ 8 ഞായറാഴ്ച്ച രാവിലെ പത്തുമണിക്കുള്ള കുര്‍ബ്ബാനയോട് ചേര്‍ന്നാണ് പുതുഞായറാഴ്ച തിരുനാള്‍ ആഘോഷിക്കുന്നത്. വര്‍ഷങ്ങളായി കല്ലറ പഴയപള്ളി ഇടവകയില്‍ നിന്നും ചിക്കാഗോയിലേക്ക് കുടിയേറിയവരാണ് പുതുഞായറാഴ്ച തിരുനാള്‍ തങ്ങളുടെ മാതൃ ഇടവകയായ കല്ലറ പഴയപള്ളിയില്‍ ആഘോഷിക്കുന്ന അതേദിവസം തന്നെ ചിക്കാഗോയിലും ആഘോഷിക്കുന്നത്.

തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് ചിക്കാഗോ സെന്റ് മേരീസ് മുന്‍ വികാരിയും ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോനാ വികാരിയുമായ വെരി റവ. ഫാ. എബ്രഹാം മുത്തോലത്ത് മുഖ്യ കാര്‍മികത്വം വഹിക്കും. കൈക്കാരന്മാരായ ടിറ്റോ കണ്ടാരപ്പള്ളി, പോള്‍സണ്‍ കുളങ്ങര, സിബി കൈതക്കത്തൊട്ടിയില്‍, ജോയിച്ചന്‍ ചെമ്മാച്ചേല്‍, ടോണി കിഴക്കേക്കുറ്റ് എന്നിവരോടൊപ്പം സാബു മഠത്തിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ കല്ലറ പഴയപള്ളി ഇടവകാംഗങ്ങളും തിരുനാളിന് നേതൃത്വം നല്‍കും. തിരുനാളിന്റെ ഭാഗമായി വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും ഉണ്ടായിരിക്കും.

ജോയിച്ചന്‍ പുതുക്കുളം

Share This Post