ബഥേഴ്‌സ്ദ പ്രെയര്‍ ഫെല്ലോഷിപ്പ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 27,28,29 തീയതികളില്‍ ഫിലാഡല്‍ഫിയയില്‍

ഫിലാഡല്‍ഫിയ: ബഥേഴ്‌സ്ദ പ്രെയര്‍ ഫെല്ലോഷിപ്പ് ഓഫ് ഫിലാഡല്‍ഫിയ വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 27,28,29 തീയതികളില്‍ വൈകിട്ട് 6.30 മുതല്‍ 8.30 വരെ പെന്തക്കോസ്തല്‍ ചര്‍ച്ച് ഓഫ് ഫിലാഡല്‍ഫിയ (7110 പെന്‍വെ സ്ട്രീറ്റ്, ഫിലാഡല്‍ഫിയ, പി.എ 19111) ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെടുന്നു.

സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗീകന്‍ പാസ്റ്റര്‍ പ്രിന്‍സ് തോമസ്, റാന്നി ആണ് ഈവര്‍ഷത്തെ മുഖ്യ പ്രാസംഗീകന്‍. ഈ മൂന്നു ദിവസങ്ങളിലെ കണ്‍വന്‍ഷനുകളില്‍ പങ്കെടുത്ത് ആത്മീയ അനുഗ്രഹം പ്രാപിക്കാന്‍ ഫിലാഡല്‍ഫിയയിലുള്ള എല്ലാ ക്രിസ്തീയ വിശ്വാസികളേയും ജാതി മത ഭേദമെന്യേ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. എല്ലാ ദിവസവും 6.30-ന് ഗാനശുശ്രൂഷ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോയിസ് വര്‍ഗീസ് (267 345 6654).

ജോയിച്ചന്‍ പുതുക്കുളം

Share This Post