ഏബ്രഹാം കുരുവിള ഡാളസ്സില്‍ നിര്യാതനായി

ആബേലിന്‍,ഡാളസ് : തീക്കോയി പുതിനപ്രകുന്നേല്‍ പരേതനായ ജോസഫ് കുര്യാക്കോസ് (കുറുവച്ചന്‍) മകന്‍ എബ്രഹാം കുരുവിള (സണ്ണി, 57) നിര്യാതനായി. ഭാര്യ ജോളി എബ്രഹാം . ആലപ്പുഴ ചെമ്മാത്ത് കുടുംബാംഗമാണ്. മക്കള്‍: ആഷ്‌ലി, അമ്മു .

സഹോദരങ്ങള്‍: ജോ കുരുവിള (ഹോംലാന്‍ഡ് റിയാലിറ്റി ), ബീനാ ബിജോയ് , ഷൈനി തോമസ്, ആശാ പോളി ,ഡെല്ലാ സജി , ഡേവിഡ് കുരുവിള. (എല്ലാവരും സൗത്ത് ഫ്‌ളോറിഡ)

മൃതശരീരം സൗത്ത് ഫ്‌ളോറിഡയില്‍ എത്തിച്ച് സംസ്കാരം പിന്നീട് നടത്തും. കോറല്‍സ്പ്രിങ്‌സ് ആരോഗ്യമാതാ പള്ളിയില്‍ ശവസംസ്കാര ശുശ്രുഷകള്‍ക്ക് ശേഷം ,ഔര്‍ ലേഡി ക്വീന്‍ ഓഫ് ക്വീന്‍ കാത്തലിക് സെമിത്തേരിയില്‍ ആണ് സംസ്കാരം നടക്കുക.

ജോയിച്ചന്‍ പുതുക്കുളം

Share This Post