ടോമി കോക്കാടിനു പിന്തുണ പ്രഖ്യാപിച്ചു സണ്ണി ജോസഫ് നാഷണല്‍ കമ്മറ്റിയിലേക്ക്

ടൊറന്റോ: ഫൊക്കാനാ നാഷണല്‍ കമ്മറ്റിയിലേക്ക് ടൊറൊന്റോ മലയാളി സമാജത്തില്‍ നിന്നും സണ്ണി ജോസഫിനെ നോമിനേറ്റ് ചെയ്തതായി പ്രസിഡന്റ് ടോമി കൊക്കാടും സെക്രട്ടറി രാജേന്ദ്രന്‍ തളപ്പത്തും അറിയിച്ചു. മാര്‍ച്ച് മൂന്നാം തീയ്യതി കൂടിയ ഫൊക്കാന റീജണല്‍ സംഘടനകളുടെ യോഗവും സണ്ണിയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.

സണ്ണി ജോസഫ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുവാന്‍ താത്പര്യം പ്രകടിപ്പിച്ചുവെങ്കിലും കാനഡയില്‍ നിന്നുള്ളവര്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നതിന് വേണ്ടി പിന്‍ വാങ്ങുകയും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ടോമി കോക്കാടിന് പിന്തുണ പ്രഖ്യാപിച്ചുനാഷണല്‍ കമ്മറ്റിയിലേക്കു മത്സരിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു

സണ്ണിയുടെ നാഷണല്‍ കമ്മറ്റിയംഗത്വം കാനഡയ്ക്ക്‌സംവരണം ചെയ്തിരിക്കുന്നതാണ്. സണ്ണിയുടെ കമ്മറ്റിയിലേക്കുള്ള നോമിനേഷന്‍ ഫൊക്കാനാ മുന്‍ പ്രസിഡന്റ് ജോണ്‍ പി ജോണ്‍,റീജണല്‍ വൈസ് പ്രസിഡന്റ് ബൈജുമോന്‍ പകലോമറ്റം നാഷണല്‍ കമ്മറ്റിയംഗം ബിജു കട്ടത്തറ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന റീജണല്‍ കമ്മറ്റിയും, ടൊറോന്റോ മലയാളി സമാജവും ഐക്യകണ്‌ഠേന അംഗീകരിച്ചു.

കാനഡയിലെ സംഘടനകള്‍ ഒറ്റക്കെട്ടായി നാഷണല്‍ എക്‌സിക്യൂട്ടീവിലേക്ക് മത്സരിക്കുന്ന ഏക വ്യക്തി എന്ന നിലയില്‍ സെക്രട്ടറി ടോമി കോക്കാടിന്റെയും, റീജണല്‍ വൈസ് പ്രസിഡന്റ് ബൈജുമോന്‍ പകലാമറ്റിത്തിന്റെയും നാഷണല്‍ കമ്മറ്റിയംഗം സണ്ണിജോസഫിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

ഫൊക്കാനയുടെ(2015- 2016) കാലത്തെ ജോയിന്റ് ട്രഷററായിരുന്നു സണ്ണി ജോസഫ്. കാനഡയിലെ അറിയപ്പെടുന്ന സാമൂഹ്യ സാംസ്കാരിക നായകനാണ്.ടൊറോന്റോ മലയാളി സമാജത്തിന്റെസെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡന്റ്, കമ്മറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സണ്ണി കഴിഞ്ഞ വര്‍ഷം ടൊറാന്റോ മലയാളി സമാജം പ്രസിഡന്റായിരുന്നു.

ഫൊക്കാനയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കായി ലീലാ മാരാട്ട് നേതൃത്വം നല്‍കുന്ന പാനലിന് ടോമിയോടും ബൈജുവിനോടുമൊപ്പം സണ്ണിയും പിന്തുണ പ്രഖ്യാപിച്ചു.

Share This Post