റോക്ക് ലാന്‍ഡില്‍ മാര്‍ക്കിന്റെ ഈസ്റ്റര്‍ – വിഷു ആഘോഷം ഏപ്രില്‍ 6 ന്

ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടിയുടെ (മാര്‍ക്ക്)ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു ആഘോഷം വിപുലമായ പരിപാടികളോടെ ഏപ്രില്‍ ആറ് വെള്ളിയാഴ്ച്ച വൈകിട്ട് 7 മണി മുതല്‍ പത്തു മണിവരെ കോങ്കേഴ്‌സിലുള്ള സാഫ്രോണ്‍ ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ വച്ച് നടത്തുന്നു .

വിവിധ ചര്‍ച്ചു ഗ്രൂപ്പുകളുടെ ആഭിമുഖ്യത്തില്‍ ക്വൊയര്‍പ്രോഗ്രാമുകള്‍, സംഗീത പരിപാടി, വിവിധ ഡാന്‍സ് സ്കൂളുകളുടെ നൃത്ത നൃത്യങ്ങള്‍ എന്നിവ അരങ്ങേറുന്നു.

ഏവരെയും ഹൃദ്യയ പുരസ്സരം സ്വാഗതം ചെയ്യുന്നു. പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക.

മാത്യു മാണി- പ്രസിഡന്റ് (845 222 4414 .
ഡാനിയല്‍ വര്‍ഗീസ് -ജനറല്‍ സെക്രട്ടറി 209 292 7481)

Share This Post