പുതിയ കര്‍മ്മപദ്ധതികളുമായി മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്റെ നവനേതൃത്വം

ജോയിച്ചന്‍ പുതുക്കുളം

ഇല്ലിനോയി സംസ്ഥാനത്തെ മലയാളി റെസ്പിരേറ്ററി കെയര്‍ തെറാപ്പിസ്റ്റുകളുടെ പ്രൊഫഷണല്‍ സംഘടനയായ മാര്‍ക്കിന്റെ പുതിയ നേതൃത്വം, അടുത്ത രണ്ടു വര്‍ഷത്തെ കര്‍മ്മപദ്ധികള്‍ പ്രഖ്യാപിച്ചു. റെസ്പിരേറ്ററി തെറാപ്പിസ്റ്റുകള്‍ക്ക് ആവശ്യമായ തുടര്‍വിദ്യാഭ്യാസം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, അംഗങ്ങള്‍ക്കിടയിലെ കൂട്ടായ്മ എന്നിവയിലൂന്നിയ നയപരിപാടികള്‍ക്കു മോര്‍ട്ടന്‍ഗ്രോസ് സെന്റ് മേരീസ് ദേവാലയ ഹാളില്‍ ചേര്‍ന്ന മാര്‍ക്കിന്റെ 2018-ലെ പ്രഥമ ജനറല്‍ബോഡി രൂപം നല്‍കി.

മുന്‍വര്‍ഷങ്ങളിലെപ്പോലെ റെസ്പിരേറ്ററി തെറാപ്പിസ്റ്റുകള്‍ക്ക് ലൈസന്‍സ് പുതുക്കുന്നതിനു ആവശ്യമായ തുടര്‍ വിദ്യാഭ്യാസ ക്രെഡിറ്റുകള്‍ ലഭിക്കുന്നതിനു മിതമായ നിരക്കില്‍ വിദ്യാഭ്യാസ സെമിനാറുകള്‍ സംഘടിപ്പിക്കുക, കൂടുതല്‍ തെറാപ്പിസ്റ്റുകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ഇത്തരം സെമിനാറുകള്‍ പ്രാദേശിക ഹോസ്പിറ്റലുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുക, മാര്‍ക്ക് സമാഹരിച്ച ഫണ്ട് റൈസിംഗ് തുകയുടെ പകുതിയെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുക, അംഗങ്ങളുടെ കൂട്ടായ്മ വളര്‍ത്തുന്നതിനായി ഒരു വിനോദയാത്ര സംഘടിപ്പിക്കുക, റിട്ടയര്‍മെന്റ് കമ്യൂണിറ്റിയുടെ പ്രായോഗികതയെപ്പറ്റി പഠിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പൊതുയോഗം അംഗീകരിച്ചു.

2018-ലെ തുടര്‍ വിദ്യാഭ്യാസ സെമിനാറുകള്‍ ഏപ്രില്‍ 14, സെപ്റ്റംബര 15 എന്നീ തീയതികളിലും, പിക്‌നിക്ക് ജൂണ്‍ 23-നും, റെസ്പിരേറ്ററി കെയര്‍ വാരാഘോഷവും ഫാമിലി നൈറ്റും ഒക്‌ടോബര്‍ 27-നു നടത്തുന്നതിനും ജനറല്‍ബോഡി തീരുമാനിച്ചു.

2018-ലെ പിക്‌നിക്ക് കോര്‍ഡിനേറ്ററായി സണ്ണി കൊട്ടുകാപ്പള്ളിയേയും, വിനോദയാത്രാ കോര്‍ഡിനേറ്ററായി സമയാ ജോര്‍ജിനേയും, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗരേഖ തയാറാക്കുന്നതിനായി വിജയ് വിന്‍സെന്റിനേയും യോഗം ചുമതലപ്പെടുത്തി.

താഴെപ്പറയുന്നവരാണ് മാര്‍ക്കിന്റെ 2018- 19 വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍:
പ്രസിഡന്റ്-യേശുദാസന്‍ ജോര്‍ജ്
വൈസ് പ്രസിഡന്റ്- സമയാ ജോര്‍ജ്
സെക്രട്ടറി- ജോസഫ് റോയി
ജോയിന്റ് സെക്രട്ടറി- അനീഷ് ചാക്കോ
ട്രഷറര്‍- ഷാജന്‍ വര്‍ഗീസ്
ജോയിന്റ് ട്രഷറര്‍- സണ്ണി കൊട്ടുകാപ്പള്ളി
ഓര്‍ഗനൈസര്‍- ജയ്‌മോന്‍ സ്കറിയ
സനീഷ് ജോര്‍ജ്, റെജിമോന്‍ ജേക്കബ് എന്നിവര്‍ എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റേഴ്‌സായും, ടോം കാലായില്‍, ജോസഫ് ചാണ്ടി, വിജയ് വിന്‍സെന്റ്, സ്കറിയാക്കുട്ടി തോമസ്, റഞ്ചി വര്‍ഗീസ് എന്നിവര്‍ അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായും, രാമചന്ദ്രന്‍ ഞാറക്കാട്ടില്‍, ജോര്‍ജ് ഒറ്റപ്ലാക്കില്‍, സോണിയ വര്‍ഗീസ് എന്നിവരെ എന്റര്‍ടൈന്‍മെന്റ് കോര്‍ഡിനേറ്റേഴ്‌സായും, അനീഷ് ചാക്കോ, സനീഷ് ജോര്‍ജ്, ഫിലിപ്പ് ജോസഫ്, സഖറിയ ഏബ്രഹാം എന്നിവരെ യൂത്ത് കോര്‍ഡിനേറ്റേഴ്‌സായും തെരഞ്ഞെടുത്തു. ജോസ് കല്ലിടുക്കില്‍ പുതിയ പി.ആര്‍.ഒ ആയും, മാക്‌സ് ജോയി, ലൂക്കോസ് അബ്രഹാം എന്നിവര്‍ ഓഡിറ്റേഴ്‌സായും യോഗം തെരഞ്ഞെടുത്തു. ഡേവിഡ് നാല്പാട്ട്, സ്റ്റെബിന്‍ തോമസ് എന്നിവരാണ് പുതിയ വിദ്യാര്‍ത്ഥി പ്രതിനിധികള്‍.

ചിക്കാഗോയിലെ പ്രൊഫഷണല്‍ സംഘടനകളുടെ മുന്‍നിരയില്‍ നില്‍ക്കുന്ന ഈ സംഘടനയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏവരുടേയും സഹകരണം മാര്‍ക്ക് എക്‌സിക്യൂട്ടീവ് അഭ്യര്‍ത്ഥിച്ചു.

ജോസ് കല്ലിടുക്കില്‍ (പി.ആര്‍.ഒ, മാര്‍ക്ക്) അറിയിച്ചതാണിത്.

Share This Post