ഫാ. ജോയി ചെമ്പകശ്ശേരി നയിക്കുന്ന നോമ്പുകാല ധ്യാനം കണക്ടിക്കട്ടില്‍

ജോയിച്ചന്‍ പുതുക്കുളം

കണക്ടിക്കട്ട്: വെസ്റ്റ് ഹാര്‍ട്‌ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ (30 എക്കോ ലെയിന്‍, വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡ്) വലിയ നോമ്പിനോട് അനുബന്ധിച്ച് എല്ലാവര്‍ഷവും നടത്തിവരാറുള്ള വാര്‍ഷിക ധ്യാനം മാര്‍ച്ച് 23 വെള്ളിയാഴ്ച മുതല്‍ 25 ഞായറാഴ്ച വരെ നടക്കും.

വയനാട് മക്കിയാട് ബനഡിക്ടന്‍ ധ്യാനകേന്ദ്രം ഡയറക്ടറും അനുഗ്രഹീത വചനപ്രഘോഷകുമായ ഫാ. ജോയി ചെമ്പകശ്ശേരില്‍ ഒ.എസ്.ബി ആണ് ത്രിദിന ധ്യാനം നയിക്കുന്നത്. മാര്‍ച്ച് 23-നു വെള്ളിയാഴ്ച 5.30-നു വി. കുര്‍ബാനയോടുകൂടി ഒന്നാം ദിവസത്തെ ധ്യാനത്തിനു തുടക്കംകുറിക്കും. മാര്‍ച്ച് 24 ശനിയാഴ്ച രാവിലെ 9.30-ന് ആരംഭിക്കുന്ന ധ്യാനം വൈകിട്ട് 4.30-ന് സമാപിക്കും. ശനിയാഴ്ച രാവിലെ കുമ്പസാരത്തിനുള്ള സൗകര്യമുണ്ടായിരിക്കും. മാര്‍ച്ച് 25-നു ശനിയാഴ്ച ഓശാന തിരുനാള്‍ ഇടവക സമൂഹം ആഘോഷിക്കുമ്പോള്‍ രാവിലെ 11 മണിക്ക് ആഘോഷമായ കുര്‍ബാനയോടുകൂടി അന്നത്തെ ധ്യാനത്തിനു തുടക്കംകുറിക്കുന്നതും, കുരുത്തോല എല്ലാവര്‍ക്കും വിതരണം ചെയ്യുന്നതുമാണ്. വൈകിട്ട് 5 മണിയോടെ മൂന്നുദിവസത്തെ ധ്യാനത്തിനു സമാപനംകുറിക്കും.

വലിയ നോമ്പിന് ഒരുക്കമായി നടത്തപ്പെടുന്ന ഈ ധ്യാനത്തിലേക്ക് എല്ലാവരേയും മിഷന്‍ ഡയറക്ടര്‍ ഫാ. ജോസഫ് പുള്ളിക്കാട്ടില്‍ സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: അരുണ്‍ ജോസ് (ട്രസ്റ്റി) 914 826 6489, ജോബി അഗസ്റ്റിന്‍ (ട്രസ്റ്റി) 860 680 9310. വെബ്: www.syromalabarct.org

പരുമല സെമിനാരിയുടെ നവീകരിച്ച കവാടത്തിന്റെ ഉദ്ഘാടനം മലങ്കരസഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ നിര്‍വഹിച്ചു

പരുമല സെമിനാരിയുടെ നവീകരിച്ച കവാടത്തിന്റെ ഉദ്ഘാടനം മലങ്കരസഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ നിര്‍വഹിച്ചു. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

കാതോലിക്കാ ദിനാഘോഷം സഫേണ്‍ സെന്റ് മേരീസില്‍

സഫേണ്‍(ന്യൂയോര്‍ക്ക്): അപ്പസ്‌തോലിക പാരമ്പര്യമുള്ളതും സുദീര്‍ഘചരിത്രമുള്ളതും, സ്വയം ഭരണാവകാശവും സ്വയം ശീര്‍ഷകത്വമുള്ളതുമായ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കതോലിക്കാദിനം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ആചരിച്ചു.വി.കുര്‍ബ്ബാനക്ക് ശേഷം വികാരി റവ.ഡോ.രാജു വറുഗീസ് പള്ളി മുറ്റത്തുള്ള കൊടിമരത്തില്‍ കതോലിക്കാ പതാക ഉയര്‍ത്തി. പിന്നീട് നടന്ന യോഗത്തില്‍ റവ.ഡോ. രാജു വറുഗീസ് ആമുഖപ്രസംഗം നടത്തി.

സഭാ മാനേജിംഗ് കമ്മിറ്റി അംഗം ജോര്‍ജ് തുമ്പയില്‍ കാതോലിക്കാദിനമെന്ന സഭാദിനത്തെപ്പറ്റി സംക്ഷിപ്ത വിവരണം നല്‍കി. മാര്‍ത്തോമ്മാശ്ലീഹാ അഉ 52 ല്‍ സ്ഥാപിച്ചതു മുതല്‍, പ്രക്ഷുബ്ധമായ ആകാതങ്ങളിലൂടെ കടന്ന്, 2017 ജൂലൈ 3ലെ സുപ്രീം കോടതിയുടെ സുപ്രധാന വിധിയിലെത്തി നില്‍ക്കുന്ന പരി.സഭയുടെ നിലപാടുകളും ജോര്‍ജ് തുമ്പയില്‍ വിശദീകരിച്ചു. ഭദ്രാസന കൗണ്‍സില്‍ അംഗം സജി.എം. പോത്തനും പ്രസംഗിച്ചു.

ഇടവക സെക്രട്ടറി സ്വപ്‌നാ ജേക്കബ് ചൊല്ലികൊടുത്ത പ്രതിജ്ഞ ഇടവകാംഗങ്ങള്‍ ആവേശത്തോടെ ഏറ്റുചൊല്ലി. ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് പ്രതിനിധികളായ, ഐസക്ക് ചെറിയാന്‍, ജോബി ജോണ്‍ എന്നിവരും പങ്കെടുത്തു.കാതോലിക്കാ മംഗള ഗാനാലാപനത്തോടെ പരിപാടികള്‍ സമാപിച്ചു.

രാജന്‍ വാഴപ്പള്ളില്‍

മരങ്ങളെ വിവാഹം കഴിച്ചു, ഇത് മെക്സിക്കോയിലെ അപൂര്‍വ്വ വിവാഹം

ന്യൂയോര്‍ക്ക്: മെക്സിക്കോയിലെ ഒക്സാക്കില്‍ വധു വിവാഹം കഴിച്ചത് പടര്‍ന്നു പന്തലിച്ച ഒരു വൃക്ഷത്തെ. ഒരാള്‍ മാത്രമായിരുന്നില്ല ഇങ്ങനെ ചെയ്തത്. ഒക്സാക്കില്‍ നടന്നത് തികച്ചും വ്യത്യസ്തമായ ഒരു സമൂഹവിവാഹമായിരുന്നു. ഇവിടുത്തെ ബൊട്ടാണിക്കല്‍ പാര്‍ക്കായിരുന്നു വിവാഹ വേദി. വരന്മാരാകട്ടെ പടര്‍ന്നു പന്തലിച്ച മരങ്ങളും. പ്രകൃതി സംരക്ഷണത്തിന്‍റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാന്‍ പരിസ്ഥിതി സ്നേഹികളാണ് ഇത്തരമൊരു വിവാഹവേദി ഒരുക്കിയത്. പുരാതന അമേരിക്കന്‍ സാമ്രാജ്യമായിരുന്ന ഇന്‍ക സംസ്കാരമനുസരിച്ചാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. അഭിനേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ റിച്ചാര്‍ഡ് ടോറസ് വിവാഹ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ഇപ്പോള്‍ ഈ ‘മരകല്യാണം’ ലോകമെങ്ങും ഹിറ്റായി. മണവാട്ടിമാരായി ഒരുങ്ങിയെത്തിയവര്‍ പ്രാണപ്രിയനായി മരങ്ങളെ ആശ്ലേഷിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ വിവിധ മാധ്യമങ്ങളില്‍ വന്നു കഴിഞ്ഞു. പ്രകൃതി സംരക്ഷണ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഈ മരങ്ങളെ വിവാഹം ചെയ്യാന്‍ മുന്നോട്ടുവന്നത്. പ്രകൃതിയെ സ്വന്തം കുടംബമായി കണ്ട് സംരക്ഷിക്കേണ്ടതും അതിനെ ചൂഷണം ചെയ്യുന്നത് തടയേണ്ടതും കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും അതു കൊണ്ടാണ് ഇത്തരമൊരു മരകല്യാണത്തിനു മുന്നിട്ടിറങ്ങിയതെന്നും വധുവായി എത്തിയ റോസ പാര്‍ക്ക്സ് പറഞ്ഞു.

ജോര്‍ജ് തുമ്പയില്‍

ജീവന്‍റെ നല്ല ഭാഗം കണ്ടെത്തുക: സണ്ണി സ്റ്റീഫന്‍

കാര്‍ഡിഫ്: കാര്‍ഡിഫ് സെന്‍റ് ബ്രിഡ്ജിത് ചര്‍ച്ചില്‍ മാര്‍ച്ച് പതിനേഴാം തീയതി നടന്ന ഏകദിന കുടുംബ നവീകരണ നോമ്പുകാലധ്യാനത്തില്‍ മനുഷ്യജീവിതത്തിന്‍റെ യാഥാര്‍ത്ഥൃങ്ങളും പ്രായോഗിക ജീവിത പാഠങ്ങളും തിരുവചനസന്ദേശങ്ങളും മുന്‍നിര്‍ത്തി മനസ്സിന്റെ ആഴങ്ങളില്‍ സ്പര്‍ശിക്കുന്ന ദൈവവചനസന്ദേശങ്ങള്‍ വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും കുടുംബപ്രേഷിതനും സംഗീതജ്ഞനുമായ ശ്രീ സണ്ണി സ്റ്റീഫന്‍ നല്‍കി.

“വെള്ളം വീഞ്ഞാക്കിയതുപോലെ, ദൈവം ചില ജീവിതങ്ങളെ തൊടുമ്പോള്‍ അത്ഭുതം സംഭവിക്കുന്നു. ആ മഹാഗുരുവിന്‍റെ സ്പര്‍ശനമാണ് നമ്മളില്‍ മാറ്റമുണ്ടാക്കേണ്ടത്. ഒരു ദിവസത്തെ ഉപജീവനത്തിനുവേണ്ടി മീന്‍ ചോദിക്കുമ്പോള്‍, ക്രിസ്തു അവര്‍ക്ക് ചാകര സമ്മാനിക്കുന്നു. അതുപോലെ സ്വപ്നം കാണാന്‍പോലുമാകാത്ത ഇടങ്ങളിലെക്കാണവന്‍ നമ്മെ ഓരോ ദിവസവും കൈപിടിച്ചു കൊണ്ടുപോകുന്നത്. പ്രാര്‍ത്ഥനയും ദൈവാനുഗ്രഹവും എന്നെ ഇത്രത്തോളം വളര്‍ത്തിയെന്ന്! ഒരിക്കല്‍ പറഞ്ഞവര്‍, പിന്നീട് അഹങ്കാരവും, അധികാരവും, ആര്‍ഭാടവും, അഭിനിവേശങ്ങളും, സമ്പത്തും ലഹരിയാക്കി ആദ്യബോധ്യങ്ങളില്‍ നിന്ന്! മടങ്ങിപ്പോവുന്നു. ഒരിക്കല്‍ വീഞ്ഞായി മാറിയ ദൈവാനുഭവങ്ങള്‍ പച്ചവെള്ളമായി മാറുമെന്നും ഓര്‍ക്കുക. ദൈവമെന്ന ലഹരിയെക്കുറിച്ചു ഭൂമിയോട് പറയേണ്ടവര്‍ ഇത്തരം വറ്റിപ്പോകുന്ന ലഹരികളില്‍ കുരുങ്ങിക്കൂടാ. ദൈവം നല്‍കിയ സ്‌നേഹത്തിന്‍റെ നല്ല വീഞ്ഞ്, പങ്കാളിയും മക്കളുമാണെന്ന തിരിച്ചറിവോടെ ജീവിക്കുക, അവസാനം വരെ ആ നല്ല വീഞ്ഞ് സൂക്ഷിക്കുക, ഒപ്പം ഭൂമിയോട് മുഴുവന്‍ സഹാനുഭൂതിയുള്ളവരായിരിക്കുക. അങ്ങനെ നമ്മെക്കുറിച്ചുള്ള ദൈവീകപദ്ധതിപൂര്‍ത്തിയാക്കി ജീവന്‍റെ നല്ല ഭാഗം കണ്ടെത്തുക” യെന്നും ശ്രീ സണ്ണി സ്റ്റീഫന്‍ തന്‍റെ തിരുവചനസന്ദേശത്തില്‍ ഉദ്‌ബോധിപ്പിച്ചു.

“തിരുവചന പ്രബോധനങ്ങളോടൊപ്പം പ്രായോഗിക ജീവിത പാഠങ്ങളിലൂടെ നല്‍കുന്ന അതിശക്തമായ കുടുംബ ജീവിതസന്ദേശങ്ങള്‍, ഓരോ കുടുംബങ്ങള്‍ക്കും വളരെയേറെ അനുഭവപാഠങ്ങളും ജീവിതദര്‍ശനങ്ങളുമാണ് നല്‍കിയതെന്ന്” റവ ഫാ. ടോണി പഴയകളം വിശുദ്ധ കുര്‍ബ്ബാനയ്ക്കും, രോഗശാന്തി ശുശ്രൂഷകള്‍ക്കും ശേഷം ആശീര്‍വ്വാദം നല്‍കി തുടര്‍ന്ന്! കൃതജ്ഞത പറഞ്ഞു. ട്രസ്റ്റി പ്രൊഫസ്സര്‍ ജോസ്സിയും നന്ദി പ്രകാശിപ്പിച്ചു.
Email: worldpeacemissioncouncil@gmail.com
www.worldpeacemission.net

ദക്ഷിണാഫ്രിക്കയില്‍ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ഉംറ്റാറ്റ: മലയാളിയും വിദ്യാഭ്യാസ സ്ഥാപന ഉടമയുമായ അശോക്‌ കുമാര്‍ വേലായുധനെ കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം അദ്ദേഹത്തിന്റെക താമസസ്ഥലത്ത് വച്ച് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി വെടി വച്ച് കൊലപ്പെടുത്തി വഴിയില്‍ സ്വന്തം കാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
ഉംറ്റാറ്റ ജനറല്‍ ആശുപത്രി മോര്ച്ച റിയില്‍ സൂക്ഷിച്ചിരുന്ന അജ്ഞാത മൃതദേഹത്തിന്റെ് പടം സോഷ്യല്‍ മീഡിയായിലൂടെ പ്രചരിപ്പിച്ച സാഹചര്യത്തിലാണ് സുഹൃത്തുക്കള്ക്ക് വെളളിയാഴ്ച രാവിലെ അശോകനെ തിരിച്ചറിയാന്‍ കഴിഞ്ഞത്.

വ്യാഴാഴ്ച്ച വൈകിട്ട് മൂന്നേമുക്കാല്‍ മണിക്ക് അടുത്തുള്ള കടയില്‍ നിന്നും ഭക്ഷണം വാങ്ങി വീട്ടിലേക്ക് സ്വന്തം ടൊയോട്ടാ ഫോര്ച്യൂ ണര്‍ കാറില്‍ ഓടിച്ച് കയറുമ്പോഴാണ് ആക്രമണം നടന്നതെന്ന് സാഹചര്യത്തെളിവുകള്‍ വച്ച് പോലീസ് പറയുന്നു.

ഇന്ത്യന്‍ വംശജനായ സൌത്ത് ആഫ്രിക്കന്‍ പോലീസ് മേധാവി നായിഡുവിന്റെ‍ മേല്നോൌട്ടത്തില്‍ പോലീസ് വ്യാപകമായ അന്വേഷണം നടത്തുന്നുണ്ട്.

ഉംറ്റാറ്റയില്‍ കഴിഞ്ഞ പത്തു വര്ഷതത്തിലേറെയായി ജോലിചെയ്തു വന്ന സിവിള്‍ എഞ്ചിനീയറായ അശോകന്‍ സ്വന്തം കണ്സ്ട്ര ക്ഷന്‍ കോണ്ട്രാ ക്റ്റ് കമ്പനിയുടെയും, രണ്ടു വര്ഷംയ മുമ്പു തുടങ്ങിയ ഹോളി വേഡ് ഇംഗ്ലീഷ്മീഡിയം ജൂനിയര്‍ സ്കൂളിന്റെ്യും ഉടമയാണ്.

ഇവിടെ ഒറ്റയ്ക്ക് താമസിച്ചിരുന്ന അശോകന്‍ നാട്ടിലുള്ള കുടുംബാംഗങ്ങളെ സന്ദര്ശിചക്കുവാനായി അടുത്തയാഴ്ച തിരിക്കാനിരിക്കെയാണ് അപകടം സംഭവിച്ചിരിക്കുന്നത്. ഭാര്യ ഇന്ദ്രാണി ദേവിയും ഏക മകള്‍ ആഗ്രഹ ദത്തയും നെയ്യാറ്റിന്കയര നേമത്തുള്ള കുതിരവട്ടത്തില്‍ സുജാസില്‍ അശോകന്റൊ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ഒപ്പമാണ് താമസം.

തിങ്കളാഴ്ച പോസ്റ്റുമോര്ട്ടംണ നടത്തി മൃതദേഹം എത്രയുംവേഗം നാട്ടിലെത്തിക്കുവാനായി ഉംറ്റാറ്റ മലയാളി സമാജം പ്രവര്ത്ത കരും ബന്ധുക്കളും ചേര്ന്ന് ‍ പ്രവര്ത്തിരച്ചു വരുന്നു. അശോകന്റെ അനുസ്മരണാര്ത്ഥം് അനുശോചനസമ്മേളനം മാര്ച്ച് 21 ബുധനാഴ്ച്ച രാവിലെ 11 മണിക്ക് ഉംറ്റാറ്റ ഗുഡ് ഷെപ്പേര്ഡ്് ഇംഗ്ലീഷ്മീഡിയം സ്കൂളില്‍ ക്രമീകരിച്ചിരിക്കുന്നു.

വിദേശ ഇന്ത്യക്കാര്ക്കെരതിരെ വര്ദ്ധി ച്ചു വരുന്ന ആസൂത്രിത ആക്രമണങ്ങളിലുള്ള ഉത്‌ക്കണ്ഠ മലയാളി സമാജം പ്രവര്ത്ത്കര്‍ പോലീസ് അധികാരികളെ അറിയിച്ചു.

കെ.ജെ.ജോണ്‍

തൊണ്ണൂറ്റൊമ്പതുകാരനു നീന്തലില്‍ ലോക റെക്കോഡ്

ന്യൂയോര്‍ക്ക്: തൊണ്ണൂറ്റൊമ്പതു വയസ്സ് പിന്നിട്ട വൃദ്ധനു നീന്തലില്‍ ലോക റെക്കോഡ്. ഓസ്ട്രേലിയയിലെ ക്യൂന്‍സ് ലാന്‍ഡില്‍ 100-104 വയസുകാരുടെ വിഭാഗത്തില്‍ മത്സരിച്ച ജോര്‍ജ് കൊറോണസാണ് അമ്പതു മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ റിക്കാര്‍ഡ് സൃഷ്ടിച്ചത്. 56.12 സെക്കന്‍ഡില്‍ അദ്ദേഹം ലക്ഷ്യസ്ഥാനത്തെത്തി. 2014 ലെ റിക്കാര്‍ഡാണു അദ്ദേഹം തിരുത്തിയത്. ബ്രിസ്ബെയിന്‍ നഗരവാസിയായ ജോര്‍ജ് ചെറുപ്പത്തില്‍ നല്ല നീന്തല്‍കാരനായിരുന്നെങ്കിലും ഇടക്കാലത്ത് നീന്തലില്‍നിന്നു വിട്ടുനിന്നു. എണ്‍പതാം വയസിലാണു വീണ്ടും വ്യായാമം ലക്ഷ്യമിട്ട് നീന്തല്‍ പുനരാരംഭിച്ചത്. നീന്തല്‍ക്കുളത്തില്‍ നിത്യേന പരിശീലനം നടത്തുന്ന ഈ മുത്തച്ഛന്‍ സ്വിമ്മര്‍ നിരവധി പുരസ്ക്കാരങ്ങള്‍ ഇതിനോടകം നേടിയിട്ടുണ്ട്. നീന്തല്‍ക്കുളത്തിലെ നിരന്തര വ്യായാമം വാര്‍ദ്ധക്യത്തില്‍ തനിക്ക് ആശുപത്രികളില്‍ നിന്നും രക്ഷ നല്‍കിയെന്നു ജോര്‍ജ് പറയുന്നു. നൂറു മീറ്ററില്‍ ലോക റെക്കോഡ് സൃഷ്ടിക്കുന്നതിനു വേണ്ടി കഠിന പ്രയത്നത്തിലാണ് അദ്ദേഹം. ചിട്ടയായ വ്യായാമം, പോഷകപ്രധാനമായ ഭക്ഷണം, ശരിയായ ഉറക്കം എന്നിവയാണ് തന്‍റെ ആരോഗ്യത്തിനു പിന്നിലെ രഹസ്യമെന്നു ജോര്‍ജ് വെളിപ്പെടുത്തുന്നു.

ജോര്‍ജ് തുമ്പയില്‍

പൗലോസ് കുയിലാടന്‍ ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു

ഫ്‌ളോറിഡ : പ്രശസ്ത നാടകനടനും, നാടകരചയിതാവും, സംവിധായകനുമായ പൗലോസ് കുയിലാടന്‍ ഫ്‌ളോറിഡ റീജിയനില്‍ നിന്നും ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു. ഒര്‍ലാന്‍റ്റോ റീജിണല്‍ യുണൈറ്റഡ് മലയാളി അസോസിയേഷന്‍ (ഒരുമ) ആണ് സംഘടനയുടെ സ്ഥാപകരില്‍ ഒരാളായ പൗലോസ് കുയിലാടനെ ഏകകണ്ഠമായി നാമനിര്‍ദ്ദേശം ചെയ്തത്.

സ്കൂള്‍ കാലഘട്ടം മുതല്‍ നാടകരംഗത്തു സജീവ സാന്നിധ്യമായിരുന്ന പൗലോസ് ഏഷ്യാനെറ്റ് ടെലികാസ്റ്റ് ചെയ്ത ” സാന്‍റ്റ പറയാത്ത കഥ ” എന്ന സീരിയല്‍ സംവിധാനം ചെയ്തിട്ടുണ്ട്.വരും,വരുന്നു,വന്നു എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. അന്തരിച്ച പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ കൂടെയും സ്‌റ്റേജ്‌ഷോകളില്‍ സജീവമായിരുന്നു. “ദൈവം തുണ വേണം” എന്ന മ്യൂസിക് സി.ഡി ഗാനങ്ങളെഴുതി നിര്‍മിച്ചിട്ടുണ്ട്.

ഫ്‌ളോറിഡയിലെ മലയാളി സംഘടനകളുടെ ആഘോഷവേളകളില്‍ പൗലോസ് ഒട്ടേറെ പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കി അവതരിപ്പിച്ചിട്ടുണ്ട്. തന്റെ കഴിവുകള്‍ ഫോമയുടെ കലാപരമായ പരിപാടികള്‍ നടത്തുവാന്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുമെന്ന് പൗലോസ് പറയുന്നു.

ജോയിച്ചന്‍ പുതുക്കുളം

ടോമി കോക്കാടിനു പിന്തുണ പ്രഖ്യാപിച്ചു സണ്ണി ജോസഫ് നാഷണല്‍ കമ്മറ്റിയിലേക്ക്

ടൊറന്റോ: ഫൊക്കാനാ നാഷണല്‍ കമ്മറ്റിയിലേക്ക് ടൊറൊന്റോ മലയാളി സമാജത്തില്‍ നിന്നും സണ്ണി ജോസഫിനെ നോമിനേറ്റ് ചെയ്തതായി പ്രസിഡന്റ് ടോമി കൊക്കാടും സെക്രട്ടറി രാജേന്ദ്രന്‍ തളപ്പത്തും അറിയിച്ചു. മാര്‍ച്ച് മൂന്നാം തീയ്യതി കൂടിയ ഫൊക്കാന റീജണല്‍ സംഘടനകളുടെ യോഗവും സണ്ണിയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.

സണ്ണി ജോസഫ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുവാന്‍ താത്പര്യം പ്രകടിപ്പിച്ചുവെങ്കിലും കാനഡയില്‍ നിന്നുള്ളവര്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നതിന് വേണ്ടി പിന്‍ വാങ്ങുകയും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ടോമി കോക്കാടിന് പിന്തുണ പ്രഖ്യാപിച്ചുനാഷണല്‍ കമ്മറ്റിയിലേക്കു മത്സരിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു

സണ്ണിയുടെ നാഷണല്‍ കമ്മറ്റിയംഗത്വം കാനഡയ്ക്ക്‌സംവരണം ചെയ്തിരിക്കുന്നതാണ്. സണ്ണിയുടെ കമ്മറ്റിയിലേക്കുള്ള നോമിനേഷന്‍ ഫൊക്കാനാ മുന്‍ പ്രസിഡന്റ് ജോണ്‍ പി ജോണ്‍,റീജണല്‍ വൈസ് പ്രസിഡന്റ് ബൈജുമോന്‍ പകലോമറ്റം നാഷണല്‍ കമ്മറ്റിയംഗം ബിജു കട്ടത്തറ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന റീജണല്‍ കമ്മറ്റിയും, ടൊറോന്റോ മലയാളി സമാജവും ഐക്യകണ്‌ഠേന അംഗീകരിച്ചു.

കാനഡയിലെ സംഘടനകള്‍ ഒറ്റക്കെട്ടായി നാഷണല്‍ എക്‌സിക്യൂട്ടീവിലേക്ക് മത്സരിക്കുന്ന ഏക വ്യക്തി എന്ന നിലയില്‍ സെക്രട്ടറി ടോമി കോക്കാടിന്റെയും, റീജണല്‍ വൈസ് പ്രസിഡന്റ് ബൈജുമോന്‍ പകലാമറ്റിത്തിന്റെയും നാഷണല്‍ കമ്മറ്റിയംഗം സണ്ണിജോസഫിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

ഫൊക്കാനയുടെ(2015- 2016) കാലത്തെ ജോയിന്റ് ട്രഷററായിരുന്നു സണ്ണി ജോസഫ്. കാനഡയിലെ അറിയപ്പെടുന്ന സാമൂഹ്യ സാംസ്കാരിക നായകനാണ്.ടൊറോന്റോ മലയാളി സമാജത്തിന്റെസെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡന്റ്, കമ്മറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സണ്ണി കഴിഞ്ഞ വര്‍ഷം ടൊറാന്റോ മലയാളി സമാജം പ്രസിഡന്റായിരുന്നു.

ഫൊക്കാനയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കായി ലീലാ മാരാട്ട് നേതൃത്വം നല്‍കുന്ന പാനലിന് ടോമിയോടും ബൈജുവിനോടുമൊപ്പം സണ്ണിയും പിന്തുണ പ്രഖ്യാപിച്ചു.

ഏലിയാമ്മ ജോസഫ് കണക്ടിക്കട്ടില്‍ നിര്യാതയായി

കണക്ടിക്കട്ട്: വെളിയനാട് പുതുവീട്ടില്‍ പരേതനായ ഏബ്രഹാം ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (81) കണക്ടിക്കട്ടില്‍ നിര്യാതയായി.

മക്കള്‍: മക്കള്‍: ബെറ്റി, ബീനോ, ബിജു, ബെന്നി, ബെക്കി, സുമോള്‍, ബിന്ദു, സ്റ്റീഫന്‍.

മരുമക്കള്‍: ഫാ. മര്‍ക്കോസ് ചാലുപറമ്പില്‍, രാജു, സജി, സിബി , ബിജോയ്, ഷൈല, അനില, നിത്യ.

പരേത ഇരവിപേരൂര്‍ കൈപ്പകശേരില്‍ കുടുംബാംഗമാണ്.

ജോയിച്ചന്‍ പുതുക്കുളം