എന്‍ എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്ക ഹൃസ്വചിത്ര മത്സരം നടത്തുന്നു

ചിക്കാഗോയില്‍ ആഗസ്ത് 10 മുതല്‍ 12 വരെ നടക്കുന്ന 2018 നായര്‍ സംഗമത്തിന് മുന്നോടിയായി ഷോര്‍ട് ഫിലിം കോംപറ്റീഷന്‍ നടത്തുന്നു .നോര്‍ത്ത് അമേരിക്കയില്‍ അടുത്ത കാലത്തു സിനിമാ രംഗത്ത് കടന്നു വരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഇത് സംഘടിപ്പിക്കുന്നതെന്നു പ്രസിഡന്റ് എം എന്‍ സി നായര്‍ അറിയിച്ചു.

മികച്ച ചിത്രം ,മികച്ച സംവിധായകന്‍ എന്നിവര്‍ക്ക് കണ്‍വന്‍ഷന്‍ വേദിയില്‍ അവാര്‍ഡ് നല്‍കി ആദരിക്കും .ചിത്രങ്ങള്‍ 2018 ജൂണ്‍ 15 നു മുന്‍പ് സമര്‍പ്പിക്കണമെന്നു ശ്രീ ജയന്‍ മുളങ്ങാട് അറിയിച്ചു .ഇംഗ്ലീഷ് ,മലയാളം ഭാഷകളിലുള്ള ചിത്രങ്ങള്‍ പരിഗണിക്കും .മികച്ച ചിത്രം കണ്‍വെന്‍ഷനില്‍ പ്രദര്‍ശിപ്പിക്കും. രഞ്ജിത് നായര്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post