“മാന്ത്രികച്ചെപ്പ്’ മനോജ് കരാത്ത പ്ലാറ്റിനം സ്‌പോണ്‍സര്‍

ടൊറന്റോ: സെന്റ് മേരീസ് ക്‌നാനായ ഇടവകയുടെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്ക് താളലയം അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഡ്രാമ “മാന്ത്രികച്ചെപ്പ്’ 2018 മെയ് 12-നു മൈക്കിള്‍ പവര്‍ ആന്‍ഡ് സെന്റ് ജോസഫ് സെക്കന്‍ഡറി സ്കൂളില്‍ (105 Eringate Drive, Etobicoke, Ontario, M9C327) വച്ചു നടത്തുന്നു.

കാനഡയിലെ പ്രമുഖ റിയല്‍ട്ടറായ മനോജ് കരാത്ത ആണ് ഈ സംരംഭത്തിന്റെ പ്ലാറ്റിനം സ്‌പോണ്‍സര്‍. സെന്റ് മേരീസ് ക്‌നാനായ ഇടവക വികാരി ഫാ. പത്രോസ് ചമ്പക്കര മനോജ് കരാത്തയെ യോഗത്തില്‍ പ്രത്യേകം അഭിനന്ദിക്കുകയും, തുടര്‍ന്ന് മനോജ് സെന്റ് മേരീസ് ക്‌നാനായ പാരീഷിനു എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.

2018 മെയ് 12-ന് നടത്തപ്പെടുന്ന ഈ പരമ്പരാഗത കലാരൂപത്തെ ഏറെ പ്രതീക്ഷയോടെയാണ് കാനഡയിലെ ജനങ്ങള്‍ കാത്തിരിക്കുന്നത്. അമേരിക്കയില്‍ നിരവധി വേദികളില്‍ മനോഹരമായി അവതരിപ്പിക്കപ്പെട്ട ഈ മ്യൂസിക്കല്‍ ഡ്രാമ കാനഡയില്‍ ആദ്യമായി കൊണ്ടുവരുവാന്‍ സാധിച്ചത് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചിനെ സംബന്ധിച്ച് വളരെ അഭിമാനകരമാണ്.

പരിപാടിയുടെ പ്ലാറ്റിനം സ്‌പോണ്‍സറായ മനോജ് കരാത്തയും അതുപോലെ ഇതിന്റെ വിജയത്തിനായി സഹകരിച്ച എല്ലാ സ്‌പോണ്‍സര്‍മാരേയും സെന്റ് മേരീസ് ക്‌നാനായ ഇടവക വികാരി ഫാ പത്രോസ് ചമ്പക്കര ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞു. ഈ സംരംഭത്തിന്റെ ടിക്കറ്റ് ഇടവകയിലെ എല്ലാ പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെ പക്കല്‍ നിന്നും ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. പത്രോസ് ചമ്പക്കര (647 711 8918), ജോസ്‌മോന്‍ മാണി പൂഴിക്കുന്നേല്‍ (647 770 8149), സന്തോഷ് മേക്കര (647 762 8533), ലിന്‍ഡാ മരങ്ങോട്ടില്‍ (647 823 7197).

ജോയിച്ചന്‍ പുതുക്കുളം

Share This Post