ലെജി പട്ടരുമഠത്തില്‍ ഫൊക്കാന എക്‌സി. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

ജോയിച്ചന്‍ പുതുക്കുളം

ചിക്കാഗോ: സംഘടനാ രംഗത്തു മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച യുവ നേതാവ് ലെജി പട്ടരുമഠത്തില്‍ ഫൊക്കാന എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റായി മത്സരിക്കുന്നു.

അമേരിക്കന്‍ മലയാളിയുടെ ആശയാഭിലാഷങ്ങള്‍ പ്രതിനിധീകരിക്കുന്ന ഫൊക്കാനയെ അടുത്ത തലത്തിലെക്കുയര്‍ത്തുകയും ജനോപകാരപ്രമായ പദ്ധതികളിലൂടെ സംഘടന കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നു ലെജി പറഞ്ഞു. പ്രസിഡന്റായി മത്സരിക്കുന്ന ലീലാ മാരേട്ടിന്റെ നേത്രുത്വത്തില്‍ ഒറ്റകെട്ടായ പ്രവര്‍ത്തനമാണു ലക്ഷ്യമിടുന്നത്.

ഈ നിര്‍ണായക സ്ഥാനത്തേക്കു മത്സരിക്കാന്‍ വിവിധ സംഘടനകളും മറ്റു സീനിയര്‍ നേതാക്കളും നല്‍കുന്ന പിന്തുണക്കു ലെജി നന്ദി പറഞ്ഞു. തന്നിലര്‍പ്പിച്ച വിശ്വാസം സഫലമാക്കും.

ഫൊക്കാനയുടെ മിഡ് വെസ്റ്റ് ആര്‍.വി.പി.ആയിരുന്നു ലെജി. മറിയാമ്മ പിള്ളയുടെ നേത്രുത്വത്തില്‍ ചിക്കാഗോ കണ്‍ വന്‍ഷന്‍ നടന്നപ്പോള്‍ കണ്‍ വഷന്‍ കോര്‍ഡിനേറ്റര്‍ ആയിരുന്നു.

ഏറ്റവും വലിയ അസോസിയേഷനുകളിലൊന്നായ ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോ. ട്രഷറര്‍ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഇപ്പോള്‍ സെന്റ് മേരീസ് ക്‌നാനായ യാക്കോബായ ചര്‍ച്ച് സെക്രട്ടറിയാണ്.

ഫാര്‍മസ്യൂട്ടിക്കല്‍ സയന്റിസ്റ്റ് ആണ് ലെജി. ലെജിയുടെ സേവനം ലഭിക്കുന്നത് ഫൊക്കാനക്കു മുതല്‍ക്കൂട്ടായിരിക്കുമെന്നു പ്രസിഡന്റ് സ്ഥാനാര്‍ഥി ലീല മാരേട്ട് പറഞ്ഞു. ദീര്‍ഘകാലത്തെ മികച്ച പ്രവര്‍ത്തനത്തിന്റെ പിന്തൂണയുമായാനൂ ലെജി നേത്രുത്വത്തിലേക്കു വരുന്നത്.

Share This Post