കുന്നംകുളത്തുകാർ എന്ത് കൊണ്ട് കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് എന്ന പരിശുദ്ധ പാമ്പാടി തിരുമേനിയെ ഓർക്കുകയും തിരുമേനിയുടെ മദ്ധ്യസ്ഥതയിൽ അഭയം തേടുകയും ചെയ്യുന്നു

കുന്നംകുളത്തുകാർ എന്ത് കൊണ്ട് കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് എന്ന പരിശുദ്ധ പാമ്പാടി തിരുമേനിയെ ഓർക്കുകയും തിരുമേനിയുടെ മദ്ധ്യസ്ഥതയിൽ അഭയം തേടുകയും ചെയ്യുന്നു

1935ൽ കുന്നംകുളത്തു പ്ലേഗു രോഗം പടർന്നു പിടിച്ചു. രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ മണികൂറ്കൾക്ക് അകം മരണം സംഭവിക്കാം. പലരും മരണത്തിനു കീഴ്പെട്ടു. രോഗം വളരെ വേഗം വ്യാപിച്ചു കൊണ്ടിരുന്നു. ഡോക്ടർമാർ പ്രതിരോധ കുത്തിവയ്പു നടത്തി തുടങ്ങിയെങ്കിലും വലിയ ഫലം കണ്ടില്ല.

വിവരം അറിഞ്ഞു പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന ഗീവർഗീസ് ദ്വിതീയൻ ബാവ വലിയ വിഷമത്തിലായിരിക്കുമ്പോൾ പാമ്പാടി തിരുമേനി പഴയ സെമിനാരിയിൽ എത്തി ചേർന്നു.

കുന്നംകുളത്തെ വിവരം ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാബാവ പാമ്പാടി തിരുമേനിയോട് പറഞ്ഞു. കേട്ടയുടനെ” ഞാൻ കുന്നംകുളതെക്കു പോകുന്നു “എന്ന് പറഞ്ഞു. മാർത്തോമാ സിംഹാസനത്തിൽ നിന്നുള്ള അനുഗ്രഹവും വാങ്ങി തിരുമേനി പൊത്തൻപുറത്തേക്കു തിരിച്ചു.

പ്ളേഗ് ബാധിച്ച കുന്നംകുളത്തേക്കു പോകരുത് എന്ന് പാമ്പാടിക്കാർ തിരുമേനിയോട് അപേക്ഷിച്ചു. തിരുമേനിയെ പോകുന്നതിൽ നിന്നും പിന്തിരിപ്പിക്കുവാൻ ആർക്കും സാധിച്ചില്ല. അന്ന് ദയറായിൽ താമസിച്ചിരുന്ന സഹോദരപുത്രൻ P.A Kuriakose കത്തനാരെ ദയറായുടെ ചുമതലകൾ ഏല്പിച്ചു. പാമ്പാടിക്കാർ കണ്ണുനീരോടെ തിരുമേനിയെ യാത്രയാക്കി.

മാരകമായ പകർച്ച വ്യാധിയുടെ നടുവിലേക്ക് പോകുന്ന തിരുമേനിയെ ജീവനോടെ ഇനിയും കാണുവാൻ സാധിക്കുമോ എന്ന് പലരും ഭയപ്പെട്ടു. പോയ വഴിക്കു പലരും പാമ്പാടിയിലേക്കു തിരികെ പോകുവാൻ തിരുമേനിയെ നിർബന്ധിച്ചു. ഇവയെ എലാം അവഗണിച്ചു തിരുമേനി യാത്ര തുടരുകയും കുന്നംകുളത്തു എത്തിച്ചേരുകയും ചെയ്തു.

കുന്നംകുളം പട്ടണത്തിൽ പ്രവേശിച്ച തിരുമേനി സ്ലീബാ ഉയർത്തി പട്ടണത്തെ നോക്കി കുരിശടയാളം വരച്ചു പ്രാർത്ഥിച്ചു. കുന്നംകുളം പഴയ പള്ളിയിലേക്ക് ആണ് ആദ്യം പോയത്. പള്ളിയിൽ കയറി പ്രാർത്ഥന നടത്തി. അവിടെ കൂടിയിരിക്കുന്നവരോട് പറഞ്ഞു “നിങ്ങളോടൊപ്പം ജീവിക്കുവാനും, മരിക്കുവാനും ആയിട്ടാണ് ഞാൻ വന്നിരിക്കുന്നത്. നിങ്ങൾ മുട്ടിപ്പായി ദൈവത്തോട് പ്രാർത്ഥിക്കണം. മുന്ന് ദിവസം ഉപവാസം നടത്തണം. ദൈവം ഈ വ്യാധിയെ നീക്കി തരും “.

പട്ടണത്തെ നോക്കി സ്ലീബാ ഉയർത്തി തിരുമേനി കുരിശടയാളം വരച്ചതിനു ശേഷം അവിടെ ആരും പ്ളേഗ് മൂലം മരിച്ചില്ല. ഓരോ രോഗിയുടെയും വീട് സന്ദർശിച്ചു രോഗിയുടെ തലയിൽ കയ് വച്ചു പ്രാർത്ഥിച്ചു. ദൈവത്തിന്റെ ആത്മാവ് തിരുമേനിയിൽ കൂടി പ്രവർത്തിച്ചു.

സകല മതസ്ഥരുടെയും ഭവനങ്ങളിൽ കയറി പ്രാർത്ഥിക്കുകയും എല്ലായിടത്തും രോഗശാന്തി ലഭിക്കുകയും ചെയ്തു.തിരുമേനിയുടെ സാനിധ്യം അവർക്കു പ്രത്യാശയും, സമാധാനവും നൽകി. ഒന്നര മാസകാലം അവിടെ താമസിച്ചു രോഗശാന്തി ശ്രുശൂഷ നടത്തി.

പകർച്ച വ്യാധിയുടെ നടുവിൽ ഇത്രെയും കാലം താമസിച്ചു ശ്രുശൂഷിച്ചിട്ടും തിരുമേനിക്ക് രോഗം ബാധിച്ചില്ല.കുന്നംകുളത്തു നിന്നും പകർച്ചവ്യാധി സംമൂലം നീങ്ങിപോയതിനു ശേഷം തിരുമേനി പാമ്പാടിയിലേക്കു മടങ്ങി പോന്നു..

Share This Post