കൊച്ചി ബ്ലസിംഗ് സെന്ററില്‍ അനുഗ്രഹീത ദുഖവെള്ളി ആചരണം

ലോക രക്ഷകനായ ക്രിസ്തുവിന്റെ പീഢാനുഭവങ്ങളേയും കുരിശു മരണത്തേയും രക്ഷാസമൃദ്ധമായ ഉയിര്‍പ്പ് പെരുന്നാളും ലോകമെമ്പാടും ആചരിക്കുന്ന ഈ വിശുദ്ധവാരത്തില്‍ കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായ കൊച്ചി നഗരത്തിലെ ബ്ലെസിംഗ് സെന്ററില്‍ മാര്‍ച്ച് 30-ന് അനുഗ്രഹീത ദുഖവെള്ളിയാചരണം നടത്തുന്നു. ബ്ലെസിംഗ് സെന്ററില്‍ നടക്കുന്ന ഏറ്റവും വലിയ പ്രാര്‍ത്ഥനാ ശുശ്രൂഷയാണ് ദുഖവെള്ളിയാചരണം. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിനു വിശ്വാസികളാണ് ഈ ആരാധനയില്‍ പങ്കെടുക്കുന്നത്.

ബ്ലെസിംഗ് ടുഡേ ടിവി പ്രോഗ്രാം, ബ്ലെസിംഗ് ഫെസ്റ്റിവല്‍ എന്നിവയിലൂടെ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സുപരിചിതരാണ് ബ്രദര്‍ ഡാമിയനും, സിസ്റ്റര്‍ ക്ഷമാ ഡാമിയനും.

പ്രമുഖ ക്രൈസ്തവ ടെലിവിഷന്‍ ചാനലായ പവര്‍ വിഷന്‍, ഹാര്‍വെസ്റ്റ് ടിവി, സെക്കുലര്‍ ടിവി ചാനലായ സൂര്യ എന്നിവയിലൂടെ എല്ലാ ദിവസവും ബ്രദര്‍ ഡാമിയനും, സിസ്റ്റര്‍ ക്ഷമാ ഡാമിയനും ലക്ഷക്കണക്കിനു ജനങ്ങളോട് ദൈവവചനം ശുശ്രൂഷിക്കുന്നു.

അമേരിക്കയില്‍ ന്യൂയോര്‍ക്ക്, ലോസ്ആഞ്ചലസ്, സാന്‍ഫ്രാന്‍സിസ്‌കോ, സൗത്ത് കരോളിന, ചിക്കാഗോ, ഡാലസ്, ഹൂസ്റ്റണ്‍, ഫിലാഡല്‍ഫിയ എന്നീ പ്രധാന നഗരങ്ങളില്‍ ഇരുവരും ശുശ്രൂഷിച്ചിട്ടുണ്ട്.

ജാതി മത സഭാ വ്യത്യാസമില്ലാതെ ഏവര്‍ക്കും ദുഖവെള്ളിയാചരണത്തിലേക്ക് സ്വാഗതം. ഹാര്‍വെസ്റ്റ് ടിവി ഗുഡ് ഫ്രൈഡേ സര്‍വീസ് ലൈവ് ടെലികാസ്റ്റ് ചെയ്യുന്നതാണ്. കൂടാതെ www.blessingtoday.tv-യിലൂടെയും കാണുവാന്‍ സാധിക്കും.

ജോയിച്ചന്‍ പുതുക്കുളം

Share This Post