ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ കാര്‍ഡിയോളജി കോണ്‍ഫറന്‍സ് വന്‍വിജയം

ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ മാര്‍ച്ച് 24-നു സ്‌കോക്കിയിലുള്ള ഹോളിഡേ ഇന്നില്‍ വച്ചു കാര്‍ഡിയോളജി സെമിനാര്‍ നടത്തി. നഴ്‌സുമാരുടെ പങ്കാളിത്തവും, അവതരിപ്പിക്കപ്പെട്ട വിഷയങ്ങളുടെ അര്‍ത്ഥസമ്പുഷ്ടതയുംകൊണ്ട് വിവിധ തലങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ നഴ്‌സുമാര്‍ക്കും വളരെയേറെ പ്രയോജനപ്പെടുന്ന ഒരു അവസരമായിരുന്നു ഇത്. പങ്കെടുത്തവര്‍ക്ക് 14 സി.ഇ.യു ലഭിക്കുന്ന തരത്തിലായിരുന്നു ഈ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.

ഏവരേയും അസോസിയേഷന്‍ പ്രസിഡന്റ് ബീന വള്ളിക്കളം സ്വാഗതം ചെയ്തു. എല്ലാ നഴ്‌സുമാരേയും അസോസിയേഷന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകാന്‍ ക്ഷണിച്ചു. ഹൃദ്രോഗ ചികിത്സാരംഗത്തെ നൂതന സാങ്കേതികവിദ്യകളെപ്പറ്റി ലൂസിയാന യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഡോ. പാരി ഡൊമിനിക് വിശദമായി പ്രതിപാദിച്ചു. തുടര്‍ന്നു രോഗനിര്‍ണ്ണയം, ചികിത്സാരീതികള്‍, ഇ.സി.ജി എന്നിവയെക്കുറിച്ച് സുനീന ചാക്കോ, ഡോ. സൂസന്‍ മാത്യു, കുഞ്ഞുമോള്‍ തോബിയാസ്, ഡോ. റജീന ഫ്രാന്‍സീസ്, സൂസന്‍ ഇടമല, ഷിജി അലക്‌സ് എന്നിവര്‍ ഭംഗിയായി ക്ലാസുകള്‍ എടുത്തു.

കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കിയത് റജീന ഫ്രാന്‍സീസ്, സിമി ജെസ്റ്റോ ജോസഫ്, സൂസന്‍ മാത്യു എന്നിവരായിരുന്നു. റജീന ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. ഐ.എന്‍.എ.ഐ ഭാരവാഹികള്‍ ഏവരും ഈ കോണ്‍ഫറന്‍സ് വിജയകരമാക്കാന്‍ പരിശ്രമിച്ചു.

മെയ് 12-നു വൈകിട്ട് 5 മണി മുതല്‍ സെന്റ് മേരീസ് ചര്‍ച്ച് ഹാളില്‍ വച്ചു നടക്കുന്ന നഴ്‌സസ് ഡേ ആഘോഷങ്ങളിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഷിജി അലക്‌സ് അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post