ഇന്ത്യ പ്രസ് ക്ലബ് പ്രവർത്തനോൽഘാടനം : റോജി ജോൺ MLA, ജേക്കബ് തോമസ് IPS, വർഗീസ് ജോർജ് -മുഖ്യാതിഥികൾ

ജോയിച്ചന്‍ പുതുക്കുളം

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (IPCNA ) 2018- 2020 കാലയളവിലെ കമ്മറ്റിയുടെ പ്രവർത്തനോൽഘാടനം ഏപ്രിൽ 28 ശനിയാഴ്ച വൈകീട്ട് 5.30 മണിക്ക് സൗത്ത് ഫ്ലോറിഡയിൽ വെച്ച് നടക്കുന്നതാണ് . ഡേവിയിലുള്ള ക്നാനായ കാത്തലിക് സെന്ററിൽ വെച്ചാണ് നടത്തപ്പെടുന്നത് .(Address : 14790 SW 24 St . Davie , FL 33325) . ചടങ്ങിൽ അങ്കമാലി എം.എൽ.എ റോജി ജോൺ, ഡോ: ജേക്കബ് തോമസ് IPS , ഹിന്ദു ദിനപത്രം അസ്സോസിയേറ്റ് എഡിറ്റർ വർഗീസ് കെ.ജോർജ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.ദേശീയ പ്രസിഡണ്ട് മധു കൊട്ടാരക്കര അധ്യക്ഷത വഹിക്കും.ഇന്ത്യ പ്രസ് ക്ലബ് നാഷണൽ കമ്മറ്റി – ചാപ്റ്റർ പ്രതിനിധികൾ , സൗത്ത് ഫ്ലോറിഡയിലെ സാമൂഹിക-സാംസ്‌കാരിക സംഘടനാ നേതാക്കളും പ്രതിനിധികളും പങ്കെടുക്കുന്നതാണ്.

കെ.എസ്.യു വിലൂടെ രാഷ്ട്രീയരംഗത്തേക്കു കടന്നു വന്ന റോജി ജോൺ, തേവര സേക്രട്ട് ഹാർട്ട് കോളേജ് യൂണിയൻ ചെയർമാൻ , നാഷണൽ സ്റ്റുഡൻറ്സ് യൂണിയൻ ദേശീയ വൈസ് പ്രസിഡൻറ് , പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് . 2016 ൽ നടന്ന കന്നിയങ്കത്തിൽ അങ്കമാലി നിയോജകമണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ഡോ: ജേക്കബ് തോമസ് ഐ.പി.എസ് മുൻ കേരള വിജിലിൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ ആണ്. 2016ൽ മികച്ച സേവനത്തിന് ഇന്ത്യൻ പ്രസിഡന്റിന്റെ വിശിഷ്ടമെഡലിനു അർഹനായിട്ടുണ്ട് .

ഹിന്ദു ദിനപത്രം അസ്സോസിയേറ്റ് എഡിറ്റർ വർഗീസ് കെ.ജോർജ് , ഇപ്പോൾ യു.എസ് കോറസ്‌പോൺഡന്റ് ആയി വാഷിംഗ്‌ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്നു. ഇന്ത്യയിലെ പ്രമുഖരായ പത്രപ്രവർത്തകരുടെ നിരയിൽ സ്ഥാനംപിടിച്ച വർഗീസ് ജോർജിന് 2005 ൽ രാംനാഥ് ഗോയങ്ക ജേർണലിസ്റ്റ് അവാർഡ് , മികച്ച രാഷ്ട്രീയകാര്യ ലേഖകനുള്ള പ്രേം ഭാട്ടിയ അവാർഡ്, ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ജേർണലിസം അവാർഡ് എന്നീ പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുണ്ട് .ആസ്ട്രേലിയയിലെ മെൽബൺ യൂണിവേഴ്സിറ്റിയിൽ നിന്നും എമർജിംഗ് ലീഡർ ഫെലോഷിപ്പ് ലഭിച്ചിട്ടുള്ള വർഗീസ് ജോർജ് ഒരു മികച്ച ഗ്രന്ഥകർത്താവ് കൂടിയാണ്.

മുഖ്യാതിഥികളും , പ്രസ് ക്ലബ് അംഗങ്ങളും , സംഘടനാനേതാക്കളും, പൊതുജനങ്ങളും ഒന്നിച്ചുള്ള ഒരു സംവാദത്തോടെയാണ് ചടങ്ങ് ആരംഭിക്കുക. . തുടർന്ന് ഉദ്ഘാടനസമ്മേളനം നടക്കും. .തുടർന്ന് ഡിന്നറോടെ സമ്മേളനം അവസാനിക്കും.എല്ലാവർക്കും പ്രവേശനം സൗജന്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് ; സുനിൽ തൈമറ്റം- 305 776 7752, മാത്യു വർഗീസ്- 954 234 1201, ബിനു ചിലമ്പത്-954 309 7023 , ജോർജി വറുഗീസ് – 954 240 7010

Share This Post