പേരക്കുട്ടിയെ സ്കൂളിലാക്കാന്‍ നടക്കുന്നത് 15 മൈലുകള്‍

പേരക്കുട്ടിയെ സ്കൂളിലാക്കാന്‍ നടക്കുന്നത് 15 മൈലുകള്‍

ന്യൂയോര്‍ക്ക്: എഴുപത്താറുകാരിയ മുത്തശ്ശി ദിവസവും പേരക്കുട്ടിയെ സ്കൂളിലാക്കാന്‍ നടക്കുന്നത് 15 മൈലുകള്‍. ചിന്തിക്കാന്‍ പറ്റുമോ ആര്‍ക്കെങ്കിലും? ശാസ്ത്ര സാങ്കേതികത ഇത്രമാത്രം വര്‍ദ്ധിച്ച ലോകത്തു നിന്നാണ് ഈ വാര്‍ത്ത വന്നിരിക്കുന്നത്. കൊച്ചുമകനെ വീല്‍ചെയറിലിരുത്തി സ്കൂളിലേക്കു പോകുന്ന മുത്തശിയുടെ കഥ സോഷ്യല്‍ മീഡിയയിലൂടെയാണ് ലോകമെങ്ങുമുള്ള വാര്‍ത്ത മധ്യമങ്ങള്‍ അറിഞ്ഞത്. അതോടെ, ചൈനയിലുള്ള ശി യുയിംഗ് എന്ന മുത്തശി സ്റ്റാറായി കഴിഞ്ഞു. ആരോഗ്യ പ്രശ്നമുള്ള കൊച്ചുമകന്‍ ജിയാംഗ് ഹാവെനെ, ഗുവാന്‍സി പ്രവിശ്യയിലുള്ള സ്കൂളിലേക്ക് കഴിഞ്ഞ നാലുവര്‍ഷമായി വീല്‍ ചെയറില്‍ ഇവരാണ് കൊണ്ടു വരുന്നത്. തലച്ചോറിനെ ബാധിക്കുന്ന തളര്‍വാതം (സെറിബ്രല്‍ പാഴ്സി) പിടിപെട്ട പേരക്കുട്ടിയ്ക്ക് ആവശ്യത്തിനു വിദ്യാഭ്യാസം നല്‍കാനാണ് മുത്തശ്ശി ഈ കഠിനപ്രയത്നം നടത്തുന്നത്. ജിയാംഗിന് രണ്ടു വയസുള്ളപ്പോള്‍ മാതാപിതാക്കള്‍ വിവാഹമോചനം നേടി. തുടര്‍ന്ന് ജിയാംഗിന്‍റെ അമ്മ നിരവധി തവണ വിവാഹം കഴിച്ചു. എന്നാല്‍ അച്ഛന്‍ ഗുയിലിനില്‍ ജോലി ചെയ്യുകയാണ്. അദ്ദേഹമാണ് ജിയാംഗിന്‍റെ ചികിത്സ ചിലവുകള്‍ വഹിക്കുന്നത്. ആരോഗ്യപരമായി പ്രശ്നങ്ങളുണ്ടെങ്കിലും പഠനത്തില്‍ മിടുക്കനാണ് ജിയാംഗ്. ചികിത്സക്കായി സമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെങ്കിലും ജിയാംഗിന്‍റെ ആരോഗ്യം മെച്ചപ്പെടുകയാണ് ലക്ഷ്യമെന്ന് ശി യുയിംഗ് ഉറപ്പിച്ചു പറയുന്നു.ജിയാംഗിനെ സ്കൂളിലേക്ക് കൊണ്ടുപോകുകയും തിരികെ കൊണ്ടു വരികയും ചെയ്യുന്ന മുത്തശ്ശി പറയുന്നതാണ് ഈ ലോകം ഏറ്റു ചൊല്ലേണ്ടത്- തന്‍റെ ശോഷിച്ച കാലുകള്‍ക്ക് ആരോഗ്യമുള്ളടത്തോളം കാലം ജിയാംഗുമായുള്ള യാത്ര തുടരുമെന്നാണ് ശി യുയിംഗ് പറയുന്നത്.

ജോര്‍ജ് തുമ്പയില്‍

Share This Post