ഫോമയുടെ എമ്പയര്‍ സ്‌റ്റേറ്റ് റീജിയണല്‍ വൈസ് പ്രസിഡന്റായി ഗോപിനാഥക്കുറുപ്പ് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: ഫോമയുടെ എമ്പയര്‍ സ്‌റ്റേറ്റ് റീജിയണല്‍ വൈസ് പ്രസിഡന്റ് ആയി ഗോപിനാഥക്കുറുപ്പ് മത്സരിക്കുന്നു. ഫോമയുടെ ആരംഭം മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഗോപിനാഥ് കുറുപ്പ് കോണ്‍സ്റ്റിട്യൂഷന്‍ കമ്മറ്റിയിലും തുടര്‍ന്ന് അഡൈ്വസറി ബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഹഡ്‌സണ്‍ വാലി മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ്, മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടി പ്രസിഡന്റ്, ഇന്‍ഡോ അമേരിക്കന്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് എന്നീ നിലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള കുറുപ്പിന്റെ ആര്‍.വി.പി ആയുള്ള വരവ് ഫോമായുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ്.

എമ്പയര്‍ റീജിയനയിലുള്ള ബഹുഭൂരിപക്ഷം അസോസിയേഷനുകളും ഇതിനോടകം കുറുപ്പിന്റെ സ്ഥാനാര്‍ത്തിത്വത്തിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഗോപിനാഥകുറുപ്പുമായി താഴെ പറയുന്ന നംബറില്‍ ബന്ധപ്പെടുക .
845 548 3938.

Share This Post