ഫോമാ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് ജോസ് സെബാസ്റ്റ്യനെ കേരള സമാജം ഓഫ് ഫ്‌ളോറിഡ നാമനിര്‍ദേശം ചെയ്തു

ജോയിച്ചന്‍ പുതുക്കുളം

ഫ്‌ളോറിഡ: ഫോമാ തെരെഞ്ഞെടുപ്പില്‍ ജോയിന്‍റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി ജോസ് സെബാസ്റ്റ്യനെ കേരളസമാജം ഓഫ് ഫ്‌ളോറിഡ ജനറല്‍ ബോഡി നാമനിര്‍ദേശം ചെയ്തു. കേരളസമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ മുന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായ ജോസിന് സംഘടനയുടെ പിന്തുണയും , സഹകരണവും വാഗ്ദാനം ചെയ്തു.

താമരാക് കമ്മ്യൂണിറ്റി സെന്ററില്‍ ചേര്‍ന്ന കേരളസമാജം ഓഫ് ഫ്‌ളോറിഡയുടെ പ്രവര്‍ത്തനോത്ഘാടനത്തിനു മുന്നോടിയായി നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് സ്ഥാനാര്‍ത്ഥിയായി അംഗീകാരം ലഭിച്ചത്.

Share This Post