ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മാത്യു ഉമ്മന്‍

ഡിട്രോയിറ്റ്: ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായ മാത്യു ഉമ്മന്‍ വീണ്ടും നാഷണല്‍ കമ്മിറ്റിയിലേക്കു മത്സരിക്കുന്നു.

മിഷിഗന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റായി രണ്ടാം വട്ടവും സേവനമനുഷ്ടിക്കുന്ന മാത്യു ഉമ്മന്‍ ദീര്‍ഘകാലത്തെ സാമൂഹിക, സാംസ്കാരിക സംഘടനാ പ്രവര്‍ത്തനത്തിനുടമയാണ്. നിസ്വാര്‍ഥമായ പ്രവര്‍ത്തനങ്ങളിലൂടെ സംഘടനകള്‍ക്കു ഉന്നത മൂല്യങ്ങള്‍ നല്‍കുന്ന വ്യക്തി.
ചെങ്ങന്നൂര്‍ സ്വദേശിയായ മാത്യു ഉമ്മന്‍ പഠനകാലത്തു എസ്.എഫ്.ഐ.യില്‍ അംഗമായിരുന്നു.രണ്ടു മാസ്‌റ്റേഴ്‌സ് ബിരുദങ്ങളുടെ ഉടമയുമാണ്. മാത്തിലും കമ്പൂട്ടര്‍ സയന്‍സിലുമാണ് ബിരുദാനന്തര ബിരുദമെന്നതും ശ്രദ്ധേയം.

ഡിട്രോയിറ്റിനെ പ്രതിനിധീകരിച്ച് സി.എസ്.ഐ. നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സില്‍ അംഗം, സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.

വിവാഹിതനും രണ്ടു മക്കളുടെ പിതാവുമായ മാത്യു ഉമ്മന്‍ ഫോര്‍ഡ് മോട്ടോഴ്‌സില്‍ കണ്‍സള്‍ട്ടന്റാണ്.
വ്യക്തി തലത്തിലിും സംഘടനാ തലത്തിലും വലിയ നേട്ടങ്ങള്‍ കൈവരിച്ച മാത്യു ഉമ്മന്‍ വീണ്ടും നാഷണല്‍ കമ്മിറ്റി അംഗമാകുന്നത് ഫൊക്കാനക്കു മുതല്‍ക്കൂട്ടാണെന്നു പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ലീല മാരേട്ട് പറഞ്ഞു.

സംഘടനയിലെ ദീര്‍ഘകാല പ്രവര്‍ത്തനവും നാനാ മേഖകളിലെ മികവും തെളിയിച്ചിട്ടുള്ള ലീലാ മാരേട്ടിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തെ സ്വാഗതം ചെയ്യുന്നതായി മാത്യു ഉമ്മന്‍ പറഞ്ഞു.

Share This Post