ഫ്‌ളവേഴ്‌സ് ടിവി യു.എസ്.എ ആനിവേഴ്‌സറി മെഗാഷോ ചിക്കാഗോയില്‍

ചിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ വിശ്രമവേളകള്‍ വര്‍ണ്ണാഭമാക്കി ഫ്‌ളവേഴ്‌സ് യു എസ് എയുടെ ജൈത്രയാത്ര ഒരു വര്‍ഷം പിന്നിടുന്നു. ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെഗാ സ്റ്റാര്‍ ഷോയാണ് ഫ്‌ളവേഴ്‌സ് യുഎസ്എ ഒരുക്കുന്നത്. ഏപ്രില്‍ 27 വെള്ളിയാഴ്ച വൈകുന്നേരം 7.30 മുതല്‍ ചിക്കാഗോയിലെ ജെയിന്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ (Bartlett, IL) വച്ചുനടക്കുന്ന ആനിവേഴ്‌സറി ഷോയില്‍ ചലച്ചിത്ര സംവിധായകന്‍ ഷാഫിയുടെ നേതൃത്വത്തില്‍ ബിജു മേനോന്‍, മിയ ജോര്‍ജ്, കലാഭവന്‍ ഷാജോണ്‍, ഗായത്രി സുരേഷ്, ശ്വേത മേനോന്, സാജു നവോദയ, നജിം ഹര്‍ഷാദ് എന്നിവര്‍ക്കൊപ്പം 25 ഓളം പ്രമുഖ താരങ്ങള്‍ പരിപാടിയില്‍ അണിനിരക്കും.

ഒരു വര്‍ഷത്തിനുള്ളില്‍ പ്രേക്ഷക മനസ്സുകളില്‍ പകരം വയ്ക്കാനാവാത്ത വിനോദ ചാനലായി മാറിയ ഫ്‌ളവേസ്സിന്റെ വിജയമധുരം പങ്കുവയ്ക്കുവാന് ചലച്ചിത്ര രംഗത്തെ പ്രമുഖരോടൊപ്പം അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില് നിന്നുള്ള നിരവധി വിശിഷ്ടാതിഥികളും എത്തിച്ചേരും. ഈ ആഘോഷ രാവിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജു സഖറിയ 847 630 6462, ഡോ. ജോ ജോര്‍ജ് 224 381 2174, സിജോ വടക്കന്‍ 512 740 2262, ടി.സി ചാക്കോ 214 682 7672, അജികുമാര്‍ ഭാസ്കരന്‍ 630 917 3499, സിമി ജെസ്റ്റോ 773 677 3225, ഷിജി അലക്‌സ് 224 436 9371, റീനു പിള്ള 630 345 0328, വന്ദന മാളിയേക്കല്‍ 847 977 4840, റീബി ഷാജി 630 696 1458, ലിഷാ വര്‍ഗീസ് 630 217 5474, സരള വര്‍മ്മ 847 660 4632, പ്രവീണ റാം 952 456 1329, ടോണി മാത്യു 630 863 5683, നിമ മോണിഷ് 404 908 7165.

ജോയിച്ചന്‍ പുതുക്കുളം

Share This Post