ഏബ്രഹാം വര്‍ഗീസ് (ഷിബു) ഫൊക്കാന മിഡ് വെസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്

ഏബ്രഹാം വര്‍ഗീസ് (ഷിബു) ഫൊക്കാന മിഡ് വെസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്

ജോയിച്ചന്‍ പുതുക്കുളം

ഫൊക്കാനയുടെ 2018- 20 കാലയളവില്‍ മിഡ് വെസ്റ്റ് റീജിയനെ ശക്തമാക്കുവാന്‍ റീജിയന്‍ വൈസ് പ്രസിഡന്റായി ഏബ്രഹാം വര്‍ഗീസ് (ഷിബു വെണ്‍മണി) മത്സരിക്കുന്നു.

ലീല മാരേട്ടിന്റെ ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം സംഘടനയ്ക്ക് ഒരു മുതല്‍ക്കൂട്ടാണെന്നു ഏബ്രഹാം വര്‍ഗീസ് പ്രസ്താവിച്ചു.

പൊതു പ്രവര്‍ത്തന രംഗത്ത് സുസമ്മതനും, വളരെ പ്രവര്‍ത്തന പരിചയവും നേടിയിട്ടുള്ള ഏബ്രഹാം വര്‍ഗീസ് (ഷിബു) ഫൊക്കാനയുടെ അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി, നാഷണല്‍ കമ്മിറ്റി അംഗം, റീജിയണല്‍ സെക്രട്ടറി, ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷന്‍ കമ്മിറ്റി അംഗം, ടൈം മാനേജ്‌മെന്റ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ ഉള്‍പ്പടെ നിരവധി നേതൃസ്ഥാനങ്ങള്‍ ഫൊക്കാനയില്‍ വഹിച്ചിട്ടുണ്ട്.

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.എന്‍.ഒ.സി) മിഡ് വെസ്റ്റ് റീജിയന്‍ സെക്രട്ടറി, മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ സെക്രട്ടറി, ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് തുടങ്ങിയ സാമൂഹ്യ രംഗത്തും, എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസിന്റെ സെക്രട്ടറി, ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച് കമ്മിറ്റി മെമ്പര്‍, ഇടവക മിഷന്‍ സെക്രട്ടറി തുടങ്ങിയ സാമുദായിക രംഗത്തും, ആല്‍ഫാ പാര്‍ക്ക് ഇന്‍ക്, ആല്‍ഫാ പാര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവയുടെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍, വിജയിയായ വ്യവസായി എന്നീ നിലകളിലും ബഹുമുഖ പ്രതിഭ തെളിയിച്ചിട്ടുള്ളതും, അനേക വര്‍ഷത്തെ പ്രവര്‍ത്തന പരിചയം കൈമുതലായുള്ള, അത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളിലൂടെ നമ്മുടെ സമൂഹത്തിന് നല്ല സേവനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള അദ്ദേഹം അമേരിക്കയില്‍ അറിയപ്പെടുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയാണ്.

ഫൊക്കാന എന്ന പ്രസ്ഥാനത്തിനും, മിഡ്‌വെസ്റ്റ് റീജിയനിലും ഏബ്രഹാം വര്‍ഗീസിന്റെ (ഷിബു) സേവനം സംഘടനയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായിക്കും.

Share This Post