ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത ഇന്ത്യാ പ്രസ് ക്ലബ് ഹൂസ്റ്റന്‍ ചാപ്റ്റര്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുക്കുന്നു

ഹൂസ്റ്റണ്‍: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത ഇന്ത്യാ പ്രസ് ക്ലബ് നോര്‍ത്ത് അമേരിക്ക ഹൂസ്റ്റന്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുക്കുന്നു. മാര്‍ച്ച് 23നു വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് സ്റ്റാഫോര്‍ഡിലെ കൈരളി ടിവി ഓഫീസിലാണ് മീറ്റ് ദി പ്രസ്.

മാവേലിക്കര രൂപതാ മെത്രാപ്പോലീത്തയായ തിരുമേനി കെ.സി.ബി.സി മുന്‍ പ്രസിഡന്റും, മദ്യവിരുദ്ധ സമിതി പ്രസ്ഥാനങ്ങളുടെ മുന്‍നിര നേതാവുമാണ്. 1996ല്‍ തിരുവനന്തപുരം രൂപതയുടെ വികാരി ജനറാളായിരുന്ന അദ്ദേഹം 1997ല്‍ കോര്‍എപ്പിസ്‌കോപ്പയായി. തുടര്‍ന്ന് 1998ല്‍ സഹായ മെത്രനായി. 1998 ജൂണ്‍ 29നു മെത്രാപ്പോലീത്തയായി.

Share This Post