ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവക റവ .ഫാ .ഫിലിപ്പ് രാമച്ചനാട്ടിനു യാത്രയയപ്പു നല്‍കി

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവക റവ .ഫാ .ഫിലിപ്പ് രാമച്ചനാട്ടിനു യാത്രയയപ്പു നല്‍കി

ജോയിച്ചന്‍ പുതുക്കുളം

ഡിട്രോയിറ്റ്: ഇടവക വികാരിയായി അഞ്ചു വര്‍ഷത്തെ ശുശ്രൂഷക്കും സേവനത്തിനും ശേഷം കേരളത്തിലേക്ക് തിരിച്ചു പോകുന്ന പ്രിയപ്പെട്ട ഫിലിപ്പച്ചനു ഇടവകാംഗങ്ങള്‍ ഫെബ്രുവരി 25 നു യാത്രയയപ്പു നല്‍കി .ബഹു .അച്ഛന്റെ സേവന കാലത്തു ഇടവക വലിയ വളര്‍ച്ച കൈവരിച്ചു .വി .കുര്‍ബ്ബാനക്കു ശേഷം സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ കലാപരിപാടിയും സമ്മേളനവും നടത്തപ്പെട്ടു .ബഹു .ഫിലിപ്പച്ചന്റെ ജീവിത കഥയെ ആസ്പദമാക്കി കുട്ടികള്‍ അവതരിപ്പിച്ച “ലൈഫ് ഓഫ് വിനു മോന്‍ “വളരെ ആസ്വാദ്യകരമായിരുന്നു .കാണുന്നതിന് താഴെ ക്ലിക്ക് ചെയ്യുക

ക്‌നാനായ റീജിയന്‍ വികാരി ജനറല്‍ മോണ്‍ .തോമസ് മുളവനാല്‍ ,ക്‌നാനായ റീജിയന്‍ ചിക്കാഗോ ഫൊറോന വികാരി റെവ .ഫാ.എബ്രഹാം മുത്തോലത്ത് (മുന്‍ ക്‌നാനായ റീജിയന്‍ വികാരി ജനറല്‍ )റെവ .ഫാ .ജോയി ചക്കിയാന്‍ (ചാപ്ലയിന്‍ ബ്യൂമോണ്ട് ഹോസ്പിറ്റല്‍സ് ട്രോയി )ുശാല മിഷനറീസ് ഡട റീജിയണല്‍ സുപ്പീരിയര്‍ റെവ.ഫാ.ജോര്‍ജ് പള്ളിപ്പറമ്പില്‍ ,ഡിട്രോയിറ്റ് സെ തോമസ് സീറോ മലബാര്‍ ഇടവക വികാരി റെവ .ഫാ റോയി മൂലേച്ചാലില്‍ ,ഡിട്രോയിറ്റ് എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റെവ .ഫാ .ജോജി ഉമ്മന്‍ ഫിലിപ്പ് (ഡിട്രോയിറ്റ് മാര്‍ത്തോമാ ഇടവക വികാരി ).സി എസ് ഐ കോണ്‍ഗ്രിഗേഷന്‍ ഗ്രേറ്റ് ലേക്‌സ് ഇടവക വികാരി റെവ .ഫാ .ഹാപ്പി എബ്രഹാം ,റെവ ഫാ ജോസ് നിരപ്പേല്‍ (കപ്പൂച്ചിന്‍ ),റെവ .ഫാ .ജോര്‍ജ് വലിയപാടത്തു (കപ്പൂച്ചിന്‍) ,റെവ .ഡീക്കന്‍ .ജോണ്‍ ശങ്കരത്തില്‍ എന്നിവര്‍ സംബന്ധിച്ചു .കലാ പരിപാടികള്‍ കുട്ടികളെ പരിശീലിപ്പിച്ചതു സിമി തൈമാലില്‍ ,അനു മൂലക്കാട്ട് ,ഏയ്ഞ്ചല്‍ തൈമാലില്‍ എന്നിവരാണ് .ഇടവകാംഗങ്ങളുടെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു കൈക്കാരന്മാരായ ജോയി വെട്ടിക്കാട്ട് ,ജെയിസ് കണ്ണച്ചാന്‍പറമ്പിലിനും ഒപ്പം പാരീഷ് അംഗങ്ങളായ മാക്‌സിന്‍ എടത്തിപറമ്പില്‍ ,സിമി തൈമാലില്‍ ,ബിജോയ്‌സ് കവണാന്‍ ,സോണി പുത്തന്‍പറമ്പില്‍ ,ഡേവിസ് എരുമത്ര ,ഫിലിപ്‌സണ്‍ താന്നിച്ചുവട്ടില്‍ ,മിനി ചെമ്പോല, ജോ മൂലക്കാട്ട് ,ബോണി തെക്കനാട്ട് എന്നിവരുടെ ദിവസങ്ങളായ പരിശ്രെമമാണ് യാത്രയയപ്പു വളരെ ഭംഗിയായത്.

ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്.

Share This Post