ഡിട്രോയിറ്റ് സെന്റ് .മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ വാര്‍ഷിക കുടുംബ ധ്യാനം നടത്തപ്പെട്ടു

ഡിട്രോയിറ്റ്: 25 വര്‍ഷമായി സാര്‍വത്രിക സഭക്ക് വളരെ സ്തുത്യര്‍ഹമായ സേവനം ചെയ്യുന്ന ക്രിസ്റ്റീന്‍ ടീമിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 22,25 വരെ വാര്‍ഷിക ധ്യാനം ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ നടത്തപ്പെട്ടു .

റെവ ഫാ പീറ്റര്‍ റയാന്‍ S.J (SH Major seminary Dteroit ),മേരിക്കുട്ടി പി .വി ,ജാനിസ് ക്‌ളാര്‍ക് (റോസറി മിഷന്‍ ),സന്തോഷ് .ടി ,ജോസഫ് മേലൂക്കാരന്‍ ,ബിബി തെക്കനാട്ട് ,മാര്‍ട്ടിന്‍ മഞ്ഞപ്ര എന്നിവര്‍ കുട്ടികള്‍ക്കും മാതാപിതാക്കന്മാര്‍ക്കും ഒരു പോലെ ആത്മീയ വളര്‍ച്ചയില്‍ സഹായിക്കുന്ന ധ്യാനം നടത്തുവാന്‍ നേത്രത്വം നല്‍കി . ഇടവക വികാരി റെവ .ഫാ ബോബന്‍ വട്ടംപുറത്ത്, കൈക്കാരന്മാരായ ജോയി വെട്ടിക്കാട്ട് ,ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ പാരീഷ് കൗന്‍സില്‍ അംഗങ്ങളോടൊപ്പം ധ്യാനത്തിനായുള്ള ക്രമീകരണങ്ങള്‍ ചെയ്തു .
ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post